---
title: "ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല; നിർമാതാവ് തൈക്കാട് ചന്ദ്രൻ"
english_title: "Producer Thaikkad Chandran's words about Dileep are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/57330/producer-thaikkad-chandrans-words-about-dileep-are-going-viral"
published_at: "2022-07-26T10:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df7a4460aa1_dileep.jpg"
keywords: []
---

# ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല; നിർമാതാവ് തൈക്കാട് ചന്ദ്രൻ

> **Lead Summary:** മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ് . താരത്തിന്റെ ഓരോ സിനിമകളും അത്രയേറെ പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക് . നടൻ സമ്മാനിക്കുന്ന ഓരോ കഥാപാത്രങ്ങളും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ് . മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്.

## Article Content

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ് . താരത്തിന്റെ ഓരോ സിനിമകളും അത്രയേറെ പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക് . നടൻ സമ്മാനിക്കുന്ന ഓരോ കഥാപാത്രങ്ങളും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ് . മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്.

കുഞ്ഞികൂനൻ, ചാന്ത്പ്പൊട്ട് തുടങ്ങി അസാധ്യ പെർഫോമൻസ് കാഴ്ച്ച വെച്ച സിനിമകളും ദിലീപിന്റെ സിനിമാ ജീവിതത്തിലുണ്ട്. അത് മറ്റുള്ള ഭാഷക്കാർ റീമേക്ക് ചെയ്ത് വിജയിപ്പിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് പോയിട്ടുണ്ട്. കരിയറിൽ ചെയ്ത സിനിമകളിൽ അറുപത് ശതമാനവും വിജയമാക്കിയ നടൻ കൂടിയാണ് ദിലീപ്. 

2000ന് ശേഷമാണ് ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള ദിലീപ് സിനിമകൾ പിറന്നിട്ടുള്ളത്. 1980ന് ശേഷം മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ ഉള്ള നടനും ദിലീപാണെന്നാണ് റിപ്പോർട്ടുകൾ.

2000ന് ശേഷം മറ്റ് ഭാഷക്കാർ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്തിട്ടുള്ളത് ദിലീപ് സിനിമകളാണ്. അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ദിലീപ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് സഹനടനായി, നായകനായി, നിർമാതാവായി, ബിസിനസുകാരനായും ദിലീപ് തിളങ്ങിയത്. ഇപ്പോൾ ദിലീപിനെ കുറിച്ച് വെങ്കടേശ്വര ഫിലിംസ് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 

'ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല. അല്ലെങ്കിൽ ഡിങ്കൻ സിനിമ കിടക്കുന്നപോലെ കിടക്കും. ദിലീപിനെ സിനിമയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ആദ്യമെ ദിലീപ് തന്റെ പണം മേടിച്ചെടുക്കും.' 'ഒന്നേമുക്കാൽ കോടിയോളം വാങ്ങിക്കും.

പിന്നെ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും. ഇപ്പോൾ ‍ഡിങ്കൻ സിനിമയുടെ അണിയറപ്രവർത്തകർക്കും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്.' 'അവരെല്ലാം കഷ്ടപ്പെടുകയാണ്. ദിലീപ് അഡ്വാൻസായി പണം വാങ്ങിച്ച് വെക്കുമെന്നാണ് പലരും പറയുന്നത്' നിർമാതാവ് തൈക്കാട് ചന്ദ്രൻ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/57330/producer-thaikkad-chandrans-words-about-dileep-are-going-viral)