---
title: "തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്; സർട്ടിഫിക്കറ്റ് സ്വീകരിച്ച് ഐശ്വര്യ"
english_title: "Rajinikanth is the highest tax payer in Tamil Nadu; Aishwarya receives the certificate"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57271/rajinikanth-is-the-highest-tax-payer-in-tamil-nadu-aishwarya-receives-the-certificate"
published_at: "2022-07-25T21:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dec4504960d_rajanikath.jpg"
keywords: []
---

# തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്; സർട്ടിഫിക്കറ്റ് സ്വീകരിച്ച് ഐശ്വര്യ

> **Lead Summary:** തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത് . ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി നടനെ ആദരിച്ചു. രജനികാന്തിന് പകരം മകൾ ഐശ്വര്യയാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്.

## Article Content

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത് . ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി നടനെ ആദരിച്ചു. രജനികാന്തിന് പകരം മകൾ ഐശ്വര്യയാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്.

'ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി',എന്നാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവച്ച് ട്വീറ്റ് ചെയ്തത്.

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആയിരുന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. തമിഴ് സിനിമാ മേഖലയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനും രജനികാന്ത് ആണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/57271/rajinikanth-is-the-highest-tax-payer-in-tamil-nadu-aishwarya-receives-the-certificate)