---
title: "നഞ്ചിയമ്മയെ അഭിനന്ദിച്ച് ​ഗായകനും സം​ഗീത സംവിധായകനുമായ ശരത്ത് രംഗത്ത് "
english_title: "'Mother got approval for goodness'; Sarath about Nanchamma"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57263/mother-got-approval-for-goodness-sarath-about-nanchamma"
published_at: "2022-07-25T20:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62deb53107057_SHARATH_AND_NANJIYAMMA.jpg"
keywords: []
---

# നഞ്ചിയമ്മയെ അഭിനന്ദിച്ച് ​ഗായകനും സം​ഗീത സംവിധായകനുമായ ശരത്ത് രംഗത്ത് 

> **Lead Summary:** ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ​ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചമ്മയെ അഭിനന്ദിച്ച് ​ഗായകനും സം​ഗീത സംവിധായകനുമായ ശരത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം. 

## Article Content

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ​ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചമ്മയെ അഭിനന്ദിച്ച് ​ഗായകനും സം​ഗീത സംവിധായകനുമായ ശരത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം. 

**ശരത്തിന്റെ വാക്കുകൾ ഇങ്ങനെ **

ഒരുപാട് സന്തോഷത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതില്‍. കാരണം നമ്മുടെ നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. നാഷണല്‍ അവാര്‍ഡ് കളിച്ച കാര്യമാണോ. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അവാര്‍ഡ് ആണ്. അത് നമ്മുടെ നഞ്ചിയമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ കുറേ സന്തോഷം. ഈ അടുത്ത കാലത്ത് സ്റ്റാര്‍ സിംഗറില്‍ നഞ്ചിയമ്മ വന്നിരുന്നു.

അമ്മ നമുക്ക് വേണ്ടി ആ വേദിയില്‍ വെച്ച് പാട്ട് പാടി. അമ്മയുടെ മനസ്സില്‍ വേറെ ഒന്നും ഇല്ല..അമ്മ വെറും പാവമാണ്. പഞ്ചപാവം, ആത്മാര്‍ത്ഥ സ്‌നേഹമാണ്, ഇതെല്ലാം അമ്മയെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായതാണ്. മനസ്സില്‍ കുറേ നന്മയുള്ള ഒരു അമ്മ. വെറെ ഒന്നും പറയാനില്ല.

അമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ പുരസ്‌കാരമാണിത്. സത്യമായിട്ടും. അമ്മേ ഒരുപാട് സന്തോഷം. എന്തായാലും പാടി കലക്കി. അമ്മയ്ക്ക് ഇനിയും അംഗീകാരങ്ങള്‍ ലഭിക്കട്ടെ. എപ്പോള്‍ പാടാന്‍ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാര്‍ഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ല. അമ്മേ ഇത് പെരിയ അവാര്‍ഡ്.. അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. കെട്ടിപ്പിടിച്ച് ഒരു ഉമ്മ.

അതേസമയം നഞ്ചയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനം ഉയര്‍ത്തി ഗായകന്‍ ലിനു ലാല്‍ രംഗത്ത് എത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു.

ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു. പിന്നാലെ അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ തുടങ്ങി നിരവധി പേർ നഞ്ചമ്മയെ പിന്തുണച്ച് രം​ഗത്തെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/57263/mother-got-approval-for-goodness-sarath-about-nanchamma)