---
title: "നിക്കിന് ഒരു നിർബന്ധം മാത്രം; വാട​ക ​ഗർഭപാത്രത്തിലൂടെ അടുത്ത കുഞ്ഞിനെയും സ്വീകരിക്കാൻ പ്രിയങ്ക ചോപ്ര  "
english_title: "Nick only had one insistence; Priyanka Chopra to welcome next child through surrogacy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57250/nick-only-had-one-insistence-priyanka-chopra-to-welcome-next-child-through-surrogacy"
published_at: "2022-07-25T20:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62deac8f34717_NIKKI.jpg"
keywords: []
---

# നിക്കിന് ഒരു നിർബന്ധം മാത്രം; വാട​ക ​ഗർഭപാത്രത്തിലൂടെ അടുത്ത കുഞ്ഞിനെയും സ്വീകരിക്കാൻ പ്രിയങ്ക ചോപ്ര  

> **Lead Summary:** ഇന്ത്യൻ കുടുംബങ്ങളുടെ യാഥാസ്ഥിതിക കാഴ്പ്പാടുകളും രീതികളും തിരുത്തിക്കുറിക്കുന്ന താരമെന്ന വിശേഷണാണ് നടി പ്രിയങ്ക ചോപ്രയ്ക്കുള്ളത്. 2018 ലാണ് പ്രിയങ്ക ​ഗായകൻ നിക് ജോനാസുമായി വിവാഹിതയായത്. ഈ വർഷം ജനുവരിയിൽ വാടക ​ഗർഭ ധാരണത്തിലൂടെ ഒരു പെൺകുഞ്ഞിനെയും ഇവർ സ്വീകരിച്ചു.

## Article Content

ഇന്ത്യൻ കുടുംബങ്ങളുടെ യാഥാസ്ഥിതിക കാഴ്പ്പാടുകളും രീതികളും തിരുത്തിക്കുറിക്കുന്ന താരമെന്ന വിശേഷണാണ് നടി പ്രിയങ്ക ചോപ്രയ്ക്കുള്ളത്. 2018 ലാണ് പ്രിയങ്ക ​ഗായകൻ നിക് ജോനാസുമായി വിവാഹിതയായത്. ഈ വർഷം ജനുവരിയിൽ വാടക ​ഗർഭ ധാരണത്തിലൂടെ ഒരു പെൺകുഞ്ഞിനെയും ഇവർ സ്വീകരിച്ചു.

മാലതി മേരി എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. പ്രിയങ്കയുടെ ഇന്ത്യൻ കുടുംബ പാരമ്പര്യവും നിക്കിന്റെ പാശ്ചാത്യ പശ്ചാത്തലവും പരി​ഗണിച്ചാണ് ഈ പേര് നൽകിയത്. ആറു മാസം പ്രായമായ മകളെ ഇതുവരെ പ്രിയങ്കയും നിക്കും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചിട്ടില്ല. മകൾ ഒപ്പമുള്ള ഫോട്ടോകളിൽ മകളുടെ മുഖം മറച്ചാണ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറ്.

ഇപ്പോഴിതാ പ്രിയങ്കയെയും നിക്കിനെയും സംബന്ധിച്ച് പുതിയൊരു വാർത്തയാണ് പുറത്തു വരുന്നത്. വാടക ​ഗർഭ ധാരണത്തിലൂടെ ഇരുവരും രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വീകരിക്കുമെന്നാണ് ഹോളിവുഡ്ലൈഫിൽ വന്നിരിക്കുന്ന റിപ്പോർട്ട്. അതേസമയം ഇപ്പോൾ അതേപറ്റി ആലോചിക്കുന്നില്ല. പക്ഷെ ഭാവിയിൽ മറ്റാെരു കുഞ്ഞ് കൂടി വേണമെന്ന് ഇരുവർക്കും ആ​ഗ്രഹമുണ്ടെന്നാണ് താരങ്ങളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഹോളിവുഡ് ലൈഫിനോട് പ്രതികരിച്ചിരിക്കുന്നത്. 

'സഹോദരങ്ങൾക്ക് ഇരു താരങ്ങളുടെയും ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. മാലതിക്കും അങ്ങനെ തന്നെയായിരിക്കണം എന്നവർക്കുണ്ട്. നിലവിൽ മറ്റൊരു കുഞ്ഞിനെ സ്വീകരിക്കാൻ ഇരുവർക്കും പറ്റില്ല' 'പക്ഷെ അതിനെ പറ്റി ആലോചിക്കുമ്പോൾ വാടക​ഗർഭ ധാരണത്തിലൂടെ തന്നെയായിരിക്കും,' താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഹോളിവുഡ് ലൈഫിനോട് പ്രതികരിച്ചതിങ്ങനെ. 

തന്റെ സഹോദരങ്ങളുടെ മക്കളിൽ നിന്നും വലിയ പ്രായ വ്യത്യാസം തന്റെ മക്കൾക്കുണ്ടാവരുതെന്ന് നിക്കിന് ആ​ഗ്രഹമുണ്ടെന്നും ഈ വൃത്തങ്ങൾ പറയുന്നു. നിക് ജോനാസിന് കെവിൻ ജോനാസ്, ജോ ജോനാസ് എന്നീ സഹോദരങ്ങളുമായി വലിയ ആത്മ ബന്ധമാണുള്ളത്.

ഈ ബന്ധം തന്റെ മക്കളും സഹോദരങ്ങളുടെ മക്കളും തമ്മിൽ ഉണ്ടാവണമെന്നാണ് നിക്കിന്റെ നിർബന്ധം. ഏകദേശം ഒരേ പ്രായത്തിലുള്ള കുട്ടികളാവുമ്പോൾ ആത്മബന്ധം കൂടുമെന്നതിനാലാണ് പ്രായ വ്യത്യാസം ഉണ്ടാവരുതെന്ന് നിക്ക് പറയാൻ കാരണമെന്നും ഇവർ പറയുന്നു. 

'നിക് ഇതേ പറ്റി സഹോദരങ്ങളോട് സംസാരിച്ചിട്ടുണ്ട്. സ്വന്തം കുട്ടികൾ തമ്മിലും സഹോദരങ്ങളുടെ കുട്ടികളും ഏകദേശം ഒരേ പ്രായത്തിലായിരിക്കണമെന്ന് നിക്കിനുണ്ട്. കസിനുകൾ ഉണ്ടായിരിക്കണമെന്നത് അവരെ സംബന്ധിച്ച് പ്രധാനമാണ്. കുട്ടികൾ തമ്മിൽ സ്വാഭാവികമായുണ്ടായിക്കാെണ്ടിരിക്കുന്ന അടുപ്പത്തെ അവർ ഇഷ്ടപ്പെടുകയും ചെയ്യുന്നു,' താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞതിങ്ങനെ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/57250/nick-only-had-one-insistence-priyanka-chopra-to-welcome-next-child-through-surrogacy)