മറ്റൊരുവളുടെ ഭർത്താവിനെ തട്ടിയെടുക്കുവാൻ നിനക്ക് നാണമില്ലേ; നടിക്കുനേരെ ആക്രമണവുമായി നടന്റെ ഭാര്യ

മറ്റൊരുവളുടെ ഭർത്താവിനെ തട്ടിയെടുക്കുവാൻ നിനക്ക് നാണമില്ലേ;  നടിക്കുനേരെ ആക്രമണവുമായി നടന്റെ ഭാര്യ
2022-07-25T19:41:00 | By Susmitha Surendran

തന്റെ സഹപ്രവർത്തകനൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഒഡിയ നടിയും ദേശീയ പുരസ്കാര ജേതാവുമായ പ്രകൃതി മിശ്ര. നടൻ ബാബു ഷാൻ മെഹന്തിക്കൊപ്പം സഞ്ചരിക്കുമ്പോൾ ആണ് പ്രകൃതിക്ക് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായത്.

ഇരുവരും പ്രണയത്തിലാണ് എന്ന് തെറ്റിദ്ധരിച്ച് നടന്റെ ഭാര്യ ആക്രമിക്കുവാൻ എത്തി. ഇരുവരും യാത്ര ചെയ്യുന്നതിനിടയിൽ ബാബു ഷാന്റെ ഭാര്യ വാഹനം തടഞ്ഞുനിർത്തി.



തടഞ്ഞു നിർത്തിയതിനുശേഷം പ്രകൃതിയെ നടുറോഡിൽ വലിച്ചെറക്കി അപമാനിച്ചു. ഇതിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. ഇതിനു വിശദീകരണവുമായി പ്രകൃതി തന്നെ ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുണ്ട്. എല്ലാ കഥകൾക്കും രണ്ടുവർഷം ഉണ്ട് എന്ന് താരം പറയുന്നു. പക്ഷേ നിർഭാഗ്യവശാൽ ഏതൊരു കാര്യത്തിലും ഉൾപ്പെട്ട സ്ത്രീയുടെ ഭാഗം കേൾക്കാതെ അവളെ കുറ്റപ്പെടുത്തുന്ന സമൂഹമാണ് ഇത്.



ഒരു അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുവാൻ ചെന്നൈയിലേക്ക് പോവുകയായിരുന്നു താനും തൻറെ സഹപ്രവർത്തകൻ ബാബു ഷാനും. ഈ സമയത്താണ് അദ്ദേഹത്തിൻറെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് തങ്ങളുടെ യാത്ര തടസ്സപ്പെടുത്തിയത്. അവർ തന്നെ ശാരീരികവും മാനസികവുമായി ആക്രമിച്ചു എന്ന് നടി പറയുന്നു. ബാബു ഷാന്റെ ഭാര്യയുടെ പ്രവർത്തി തനിക്ക് ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ല എന്നും പ്രകൃതി പറയുന്നു.



എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക എന്നതാണ് സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പോരാടുക എന്നാൽ. പ്രകൃതിയുടെ പോസ്റ്റിലെ അടിയിലും നിരവധി കമൻറുകൾ വന്നു. ഭർത്താവിനെ തട്ടിയെടുത്തവൾ എന്നൊക്കെ കമൻറ് വന്നു. എന്നാൽ ഇതിനൊക്കെ എതിരെ കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുത് എന്ന് പ്രകൃതി പറയുന്നു.

Content Highlight: Are you not ashamed to steal another woman's husband; Actor's wife attacked the actress

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup