ഒരു കാപ്പി കാരണം തുടങ്ങിയ പ്രണയകഥയാണ് ഞങ്ങളുടേത്; ദേവി ചന്ദന

ഒരു കാപ്പി കാരണം തുടങ്ങിയ പ്രണയകഥയാണ്  ഞങ്ങളുടേത്; ദേവി ചന്ദന
2022-07-25T07:29:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവി ചന്ദന. ടെലിവിഷൻ മേഖലയിൽ വളരെ സജീവമായി പ്രവർത്തിക്കുകയാണ് ഇവർ.  ഗായകൻ കിഷോർ ആണ് ഇവരുടെ ഭർത്താവ്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു കൊണ്ട് എത്താറുണ്ട്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. തങ്ങളുടെ ലൗ സ്റ്റോറി വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഇരുവരും.



വഴക്ക് കൂടിയാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് എന്നാണ് ഇരുവരും പറയുന്നത്. ദേവിയുടെ വളവള എന്നുള്ള സംസാരം കേട്ടിട്ടാണ് ആദ്യം മുതൽ തന്നെ വഴക്ക് ഉണ്ടാക്കി തുടങ്ങിയത് എന്നാണ് ഭർത്താവ് പറയുന്നത്. തന്നോട് ഭയങ്കര ദേഷ്യം ആയിരുന്നു എന്നും അത് ഇപ്പോഴും ഉണ്ട് എന്നുമാണ് ദേവിയും പറയുന്നത്.

“പണ്ടൊക്കെ ഒരു സ്കിറ്റ് കഴിഞ്ഞാൽ ഉടനെ അടുത്ത പരിപാടിക്ക് കയറും. അങ്ങനെ ഞാൻ എന്ന് നിൽക്കുമ്പോൾ ആയിരിക്കും കിഷോർ അടുത്തേക്ക് വിളിക്കുന്നത്. ഒരു രണ്ടു മിനിറ്റ് ആ തൊണ്ടയ്ക്ക് ഒന്ന് റസ്റ്റ് കൊടുക്കുമോ? നിൻറെ ലോക്കൽ കോഡ് നിന്നെ ശപിക്കും” – ഇങ്ങനെയായിരുന്നു കിഷോർ പറഞ്ഞിരുന്നത് എന്നാണ് ദേവി പറയുന്നത്. അങ്ങനെ ഭയങ്കരമായി വഴക്കിട്ടാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് എന്നാണ് ദേവി പറയുന്നത്.



പക്ഷേ ഇരുവരും തമ്മിൽ അപ്പോഴും പ്രണയം തുടങ്ങിയിട്ടില്ലായിരുന്നു. ഒരു കോഫി കാരണമാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത് എന്നാണ് ഇവർ പറയുന്നത്. അമേരിക്കയിലെ ഒരു സ്റ്റേജ് പരിപാടിക്ക് ഇരുവരും ഒരുമിച്ചു പോയിരുന്നു. വാരാന്ത്യത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.

ബാക്കി ദിവസങ്ങളിൽ എല്ലാം തന്നെ സ്ഥലങ്ങൾ കറങ്ങുവാൻ പോകും. രണ്ടുപേരും ഒരു വില്ലയിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ടുപേരും നേരത്തെ എഴുന്നേൽക്കുന്ന പ്രകൃതക്കാർ ആണ്. ബാക്കിയെല്ലാവരും കഴിഞ്ഞ ദിവസത്തെ ക്ഷീണം കൊണ്ട് ഉറങ്ങുകയായിരിക്കും. എന്നാൽ അന്ന് ഒരിക്കൽ പോലും ഞാൻ ഈ വ്യക്തിക്ക് ജീവിതകാലം മുഴുവൻ കാപ്പി ഇട്ടു കൊടുക്കേണ്ടി വരും എന്ന് കരുതിയിരുന്നില്ല എന്നാണ് ദേവി ചന്ദന പറയുന്നത്.



ഒരു ദിവസം നേരത്തെ എഴുന്നേറ്റു. ഒരു കാപ്പി ഉണ്ടാക്കി തരുമോ എന്ന് കിഷോർ ചോദിച്ചു. ഞാൻ അത് കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരു കാപ്പി കാരണം തുടങ്ങിയ റിലേഷൻഷിപ്പ് ആണ് ഞങ്ങളുടേത് – ദേവി പറയുന്നു. എന്തായാലും ഒരു പാട്ടുകാരൻ ഒക്കെ അല്ലേ, ഒരു കാപ്പി ഉണ്ടാക്കി കൊടുത്താൽ ഇപ്പോൾ എന്താണ് കുഴപ്പമെന്ന് ചിന്തിച്ചു – ഇതാണ് കാപ്പി ഉണ്ടാക്കി കൊടുക്കുവാനുള്ള കാരണം എന്നാണ് കാപ്പി പറയുന്നത്.

പ്രണയം വീട്ടിൽ ആദ്യമായി അച്ഛനോട് ആയിരുന്നു പറയുന്നത് എന്നാണ് ദേവി ചന്ദന പറയുന്നത്. ഒളിച്ചോട്ടം ഒന്നും പ്രതീക്ഷിക്കണ്ട എന്ന് ആദ്യമേ ദേവി പറഞ്ഞിരുന്നു. ആ സമയത്ത് ദേവിയുടെ അച്ഛനും ഷോയ്ക്ക് വരാറുണ്ടായിരുന്നു. ദേവിയുടെ അച്ഛനെ നേരിട്ടു കാണുവാൻ കിഷോർ തീരുമാനിച്ചു. അച്ഛന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു എന്നാണ് ഇരുവരും ഇപ്പോൾ പറയുന്നത്.

Content Highlight: Ours is a love story that started over a cup of coffee; Goddess Chandana

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup