---
title: "രൺവീറിന്റെ ന​ഗ്ന ഫോട്ടോഷൂട്ടിനെതിരെ നടി മിമി ചക്രവർത്തി"
english_title: "Actress Mimi Chakraborty against Ranveer's nude photoshoot."
publisher: "moviemax.in"
canonical_url: "https://moviemax.in/news/57033/actress-mimi-chakraborty-against-ranveers-nude-photoshoot"
published_at: "2022-07-24T20:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd6205f0fa3_mimi.jpg"
keywords: []
---

# രൺവീറിന്റെ ന​ഗ്ന ഫോട്ടോഷൂട്ടിനെതിരെ നടി മിമി ചക്രവർത്തി

> **Lead Summary:** രൺവീറിന്റെ ന​ഗ്ന ഫോട്ടോഷൂട്ടിനെതിരെ നടി മിമി ചക്രവർത്തി. കഴിഞ്ഞ ദിവസമാണ് പേപ്പർ മാഗസിനുവേണ്ടി ബോളിവുഡ് താരം രൺവീർ സിങ്ങ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോസ് രൺവീർ തന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെക്കുകയും ചെയ്തു.

## Article Content

രൺവീറിന്റെ ന​ഗ്ന ഫോട്ടോഷൂട്ടിനെതിരെ നടി മിമി ചക്രവർത്തി. കഴിഞ്ഞ ദിവസമാണ് പേപ്പർ മാഗസിനുവേണ്ടി ബോളിവുഡ് താരം രൺവീർ സിങ്ങ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോസ് രൺവീർ തന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെക്കുകയും ചെയ്തു.

പിന്നാലെയാണ് നടി വിമർശനവുമായി രം​ഗത്തെത്തിയത്. ‘ഒരു സ്ത്രീയാണ് ഇത്തരത്തിൽ നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയതെങ്കിൽ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ?’ എന്നാണ് മിമി ചോദിച്ചത്.

രൺവീറിന് പകരം ഒരു സ്ത്രീ ആയിരുന്നുവെങ്കിൽ ഇതേ മനോഭാവം തന്നെയാകുമോ സമൂഹത്തിനുണ്ടാകുക? നിങ്ങൾ അവളുടെ വീട് കത്തിക്കുകയും അവൾക്കെതിരേ പ്രതിഷേധ റാലികൾ നടത്തുകയും വധഭീഷണി മുഴക്കുകയും അവളെ അപമാനിക്കുകയും ചെയ്യുമായിരുന്നില്ലേ?’ എന്നും മിമി ട്വീറ്ററിലൂടെ ചോദിച്ചു.

‘താൻ പലപ്പോഴും നഗ്‌നനായി അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പ്രേക്ഷകർ തന്റെ ആത്മാവ് കണ്ടറിഞ്ഞതാണെന്ന് നടൻ പറഞ്ഞിരുന്നു. തനിക്ക് ശാരീരികമായി നഗ്‌നനാകുന്നത് വളരെ എളുപ്പമാണെന്നാണ് രൺവീർ പറഞ്ഞത്, എന്നാൽ തന്റെ ചില പ്രകടനങ്ങളിൽ താൻ നഗ്‌നനായിരുന്നുവെന്നും അത് യഥാർത്ഥത്തിൽ നഗ്‌നരാകുകയാണെന്നും രൺവീർ പറഞ്ഞിരുന്നു.

ആയിരം ആളുകൾക്ക് മുന്നിൽ തനിക്ക് നഗ്‌നനാകാൻ സാധിക്കും, എനിക്ക് അതിലൊന്നും പോകാനായി ഇല്ല, ഒരുപക്ഷേ അത് കാണുന്നവർക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടാവാമെന്ന് മാത്രമേയുള്ളൂ’ എന്നും രൺവീർ സിങ് പ്രതികരിച്ചിരുന്നു. നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾക്ക് പ്രതികരണവുമായെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57033/actress-mimi-chakraborty-against-ranveers-nude-photoshoot)