ഷെയ്നും ഒരുകൂട്ടം പൂച്ചകളും, 'ബർമുഡ' ടീസർ പുറത്ത്

ഷെയ്നും ഒരുകൂട്ടം പൂച്ചകളും, 'ബർമുഡ' ടീസർ പുറത്ത്
2022-07-24T12:22:00 | By Susmitha Surendran

ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ബര്‍മുഡ'യുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്നും ഒരു കൂട്ടം പൂച്ചകളും നിറയുന്ന ഉദ്വേഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഓ​ഗസ്റ്റ് 19നാകും ഷെയ്ൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളില്‍ ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നടൻ മോഹൻലാൽ ​ഗായകനായി എത്തുന്നുണ്ട്. നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു.

ചിത്രത്തിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും മലയാളികളുടെ ഇഷ്ട​ഗാനങ്ങളിൽ ഒന്നാണ്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്.


ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവരാണ് നിര്‍മ്മിക്കുന്നത്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍.

കലാസംവിധാനം ദിലീപ് നാഥ്. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല.

Content Highlight: Shane and a bunch of cats, 'Bermuda' teaser out

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup