---
title: "വീണ്ടും അമ്മയായി നടി അഞ്ജലി നായര്‍"
english_title: "Actress Anjali Nair became a mother again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56948/actress-anjali-nair-became-a-mother-again"
published_at: "2022-07-24T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dce5855adcc_anjali_nayar.jpg"
keywords: []
---

# വീണ്ടും അമ്മയായി നടി അഞ്ജലി നായര്‍

> **Lead Summary:** നടി അഞ്ജലി നായര്‍ക്ക് വീണ്ടും ഒരു പെണ്‍കുഞ്ഞ് പിറന്നു. അഞ്ജലി തന്നെയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും അഞ്ജലി പറയുന്നു.

## Article Content

നടി അഞ്ജലി നായര്‍ക്ക് വീണ്ടും ഒരു പെണ്‍കുഞ്ഞ് പിറന്നു. അഞ്ജലി തന്നെയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും അഞ്ജലി പറയുന്നു.

കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ രണ്ടാം വിവാഹം. സഹ സംവിധായകനായ അജിത്ത് രാജുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്. അജിത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. ഇവരുടെ വിവാഹ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

‘ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ പുതിയ അംഗത്തെപ്പോലെ, പെണ്‍കുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം വേണം’, അഞ്ജലി ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുകയാണ്.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജലി. എങ്കിലും ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 യില്‍ നടി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ സരിത എന്ന കഥാപാത്രത്തിലാണ് താരം എത്തിയിരുന്നത്. അഞ്ജലിയുടെ സിനിമകളിലെ മികച്ച ഒരു ചിത്രം തന്നെയാണ് ദൃശ്യം 2. 125 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജലി. ഇതില്‍ പല സിനിമകളും ശ്രദ്ധ നേടിയിരുന്നു.

ആഡ് ഫിലിംമേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനുമായിട്ടുള്ളയാളാണ് അജിത് രാജ്. ലാല്‍ജോസിനോടൊപ്പം ‘നാല്പത്തിയൊന്ന്’ എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ്.

ഏതാനും തമിഴ് സിനിമകളിലും അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം അഞ്ജലിയുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 2018ല്‍ അനീഷ് ഉപാസനെയാണ് അഞ്ജലി വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തില്‍ ഒരു മകളും ഉണ്ട് ഇവര്‍ക്ക് . എന്നാല്‍ 2016 ഇരുവരും വേര്‍പിരിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56948/actress-anjali-nair-became-a-mother-again)