---
title: "ചുണ്ടിന്റെ ഭംഗി കൂട്ടാന്‍ സര്‍ജറി നടത്തി മഡോണ; ചിത്രങ്ങൾ വൈറൽ "
english_title: "Now the pictures of the star are being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56944/now-the-pictures-of-the-star-are-being-discussed"
published_at: "2022-07-24T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dce0df80815_madona.jpg"
keywords: []
---

# ചുണ്ടിന്റെ ഭംഗി കൂട്ടാന്‍ സര്‍ജറി നടത്തി മഡോണ; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** സിനിമാ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രമാണ് പ്രേമം. ക്യാമ്പസ് പ്രണയം പറഞ്ഞുകൊണ്ട് പ്രേക്ഷകരില്‍ എത്തിയ ഒരു സൂപ്പര്‍ഹിറ്റ് സിനിമ കൂടി ആണ് പ്രേമം. 

## Article Content

സിനിമാ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രമാണ് പ്രേമം. ക്യാമ്പസ് പ്രണയം പറഞ്ഞുകൊണ്ട് പ്രേക്ഷകരില്‍ എത്തിയ ഒരു സൂപ്പര്‍ഹിറ്റ് സിനിമ കൂടി ആണ് പ്രേമം. 

പ്രേമം സിനിമയുടെ അവസാനഭാഗത്ത് എത്തിയ മഡോണയെയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. തുടര്‍ന്ന് ദിലീപ് ചിത്രങ്ങളിലൂടെയും മഡോണ എത്തിയിരുന്നു. ഇതിന് പിന്നാലെ നടി മഡോണ സെബാസ്റ്റ്യന് മറ്റു ഭാഷകളില്‍ നിന്നും കഥാപാത്രങ്ങള്‍ ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായി മഡോണയുടെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് .

ഫോട്ടോ കണ്ട് മഡോണയുടെ ലുക്കില്‍ ഒരുപാട് മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും പണ്ടത്തെ പോലെയല്ല മഡോണയുടെ ലുക്കെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നടിയുടെ ചുണ്ടിന്റെ രൂപത്തില്‍ തന്നെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. സൗന്ദര്യം കൂട്ടാന്‍ നടി ചുണ്ടില്‍ എന്താണ് ചെയ്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബോളിവുഡ് നടിമാരെ പോലെ മഡോണയും സൗന്ദര്യം കൂട്ടാന്‍ ചുണ്ടില്‍ സര്‍ജറി ചെയ്‌തോ എന്നാണ് ആരാധകരുടെ സംശയം.

കോസ്‌മെറ്റിക് സര്‍ജറി മഡോണ ചെയ്‌തെന്ന് ചിലര്‍ പറയുന്നു. സാധാരണ ബോളിവുഡ് നടിന്മാര്‍ ഇത്തരം സര്‍ജറി ചെയ്തിട്ടുണ്ട്. മഡോണയുടെ ആദ്യത്തെ ഫോട്ടോയും ഇപ്പോഴത്തെ ചിത്രം കാണുമ്പോഴും നടിയുടെ ചുണ്ടിലെ മാറ്റം വ്യക്തമായി മനസിലാവും .

### Related Links & Sources
- [Original Story Source](https://moviemax.in/news/56944/now-the-pictures-of-the-star-are-being-discussed)