---
title: "'ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു'; ലിനു ലാലിനെതിരെ അൽഫോൺസ്"
english_title: "'I'm stand with Nanjiamma'; Alphonse vs. Linu Lal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56934/im-stand-with-nanjiamma-alphonse-vs-linu-lal"
published_at: "2022-07-24T10:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcd29514eb7_nenjiamma.jpg"
keywords: []
---

# 'ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു'; ലിനു ലാലിനെതിരെ അൽഫോൺസ്

> **Lead Summary:** രണ്ട് ദിവസം മുമ്പാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയിലെയും ആലാപനത്തിന് നഞ്ചിയമ്മയെ ആയിരുന്നു മികച്ച ​ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമർശനവുമായി ​ഗായകൻ ലിനു ലാല്‍ രം​ഗത്തെത്തി.

## Article Content

രണ്ട് ദിവസം മുമ്പാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയിലെയും ആലാപനത്തിന് നഞ്ചിയമ്മയെ ആയിരുന്നു മികച്ച ​ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമർശനവുമായി ​ഗായകൻ ലിനു ലാല്‍ രം​ഗത്തെത്തി.

നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിക്കുന്നു.

**

ഇപ്പോഴിതാ ലിനുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് ജോസഫ്. 'ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയെ പിന്തുണക്കുകയാണ്.

സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. ഞാൻ ഉദ്ദേശിച്ചത് വർഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം.

[https://www.facebook.com/LinuLalOfficial/videos/590762705785592/?t=148**](https://www.facebook.com/LinuLalOfficial/videos/590762705785592/?t=148)

ഇതാണ് എന്റെ കാഴ്ചപ്പാട്', എന്നാണ് അൽഫോൺസ് പറഞ്ഞത്. ലിനുവിന്റെ ഫേസ്ബുക്ക് വീഡിയോയിൽ കമന്റായിട്ടായിരുന്നു അൽഫോൺസിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/56934/im-stand-with-nanjiamma-alphonse-vs-linu-lal)