---
title: "നടന്‍ അര്‍ജുന്റെ അമ്മ അന്തരിച്ചു"
english_title: "Actor Arjun's mother passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56911/actor-arjuns-mother-passed-away"
published_at: "2022-07-24T07:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcac2fbafea_arjun.jpg"
keywords: []
---

# നടന്‍ അര്‍ജുന്റെ അമ്മ അന്തരിച്ചു

> **Lead Summary:** **തെ**ന്നിന്ത്യൻ നടൻ അര്‍ജുൻ സർജയുടെ അമ്മ ലക്ഷ്മി ദേവമ്മ അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.

## Article Content

**തെ**ന്നിന്ത്യൻ നടൻ അര്‍ജുൻ സർജയുടെ അമ്മ ലക്ഷ്മി ദേവമ്മ അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.

കലാധ്യാപിക ആയിരുന്നു അവർ. നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവമ്മയുടെ ഭര്‍ത്താവ്. കിഷോര്‍, അര്‍ജുന്‍, ഐശ്വര്യ എന്നിവര്‍ മക്കളാണ്. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ മുത്തശ്ശി കൂടിയാണ് ലക്ഷ്മി ദേവമ്മ.

ചിരഞ്ജീവിയുടെ ഭാര്യ മേഘന രാജ് സോഷ്യൽ മീഡിയയിൽ തന്റെ മുത്തശ്ശിയുമൊത്തുള്ള ഓർമ്മകളെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി ദേവിയുടെ മടിയിൽ ഇരിക്കുന്ന മകൻ റയാന്റെ ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. 2020 ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം.

### Related Links & Sources
- [Original Story Source](https://moviemax.in/news/56911/actor-arjuns-mother-passed-away)