---
title: "രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട്, സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം"
english_title: "Ranveer's nude photo shoot, severe abuse on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56871/ranveers-nude-photo-shoot-severe-abuse-on-social-media"
published_at: "2022-07-23T20:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dc0b2c1bebf_ranveer.jpg"
keywords: []
---

# രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട്, സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം

> **Lead Summary:** ഈ കഴിഞ്ഞ ദിവസം പ്രശസ്ത ബോളിവുഡ് നടൻ രൺവീർ സിംഗ് നടത്തിയ പുതുപുത്തൻ ഫോട്ടോഷൂട്ട് വൈറൽ ആയിരുന്നു. പൂർണ്ണമായും നഗ്നൻ ആയിട്ടാണ് ഇദ്ദേഹം ഫോട്ടോഷൂട്ട് നടത്തിയത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇദ്ദേഹം തന്നെ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെതിരെയുള്ള പരിഹാസ ശരങ്ങൾ രൂക്ഷമാവുകയാണ്.

## Article Content

ഈ കഴിഞ്ഞ ദിവസം പ്രശസ്ത ബോളിവുഡ് നടൻ രൺവീർ സിംഗ് നടത്തിയ പുതുപുത്തൻ ഫോട്ടോഷൂട്ട് വൈറൽ ആയിരുന്നു. പൂർണ്ണമായും നഗ്നൻ ആയിട്ടാണ് ഇദ്ദേഹം ഫോട്ടോഷൂട്ട് നടത്തിയത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇദ്ദേഹം തന്നെ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെതിരെയുള്ള പരിഹാസ ശരങ്ങൾ രൂക്ഷമാവുകയാണ്.

ഈ ചിത്രങ്ങൾ പലവിധത്തിൽ എഡിറ്റ് ചെയ്ത് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തെ സാരി ഉടുപ്പിച്ച ചില ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനിടയിൽ ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമൻറ് ചെയ്യുന്നുണ്ട്. ഇതിനെ ചൊല്ലി കടുത്ത വാഗ്വാദങ്ങൾ വരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നു.

ഒരു ഫാഷൻ ഐക്കൺ കൂടിയാണ് രൺവീർ സിംഗ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഇദ്ദേഹം ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. എങ്കിലും പൂർണ്ണ നഗ്നനായി ആദ്യമായിട്ടാണ് രൺവീർ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വൈറൽ ആവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കടുത്ത ട്രോളുകളും വന്നു തുടങ്ങിയത്. ട്രോളുകൾക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുകയും ഉണ്ടായി.

ഇതിനൊപ്പം തന്നെ വളരെ രസകരമായ കമന്റുകളും ഉണ്ട്. പേപ്പർ എന്ന മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആയിരുന്നു താരം നടത്തിയത്. ഇൻസ്റ്റഗ്രാമിൽ ഏതാണ്ട് 40 മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള താരമാണ് രൺവീർ. ഇതിനകത്ത് തന്നെ ഒട്ടനവധി ലൈക്കുകൾ ചിത്രങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56871/ranveers-nude-photo-shoot-severe-abuse-on-social-media)