---
title: "തമിഴ് താരം സിമ്പു വിവാഹിതനാകുന്നു"
english_title: "Tamil actor Simbu is getting married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56817/tamil-actor-simbu-is-getting-married"
published_at: "2022-07-23T16:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbd84cddfaa_simbu.jpg"
keywords: []
---

# തമിഴ് താരം സിമ്പു വിവാഹിതനാകുന്നു

> **Lead Summary:** തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

## Article Content

തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. സിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും’- രാജേന്ദർ പറഞ്ഞു.

സിമ്പു അതിഥി വേഷത്തിലെത്തുന്ന ചിത്രമായ മഹ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. യു.ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/56817/tamil-actor-simbu-is-getting-married)