---
title: "സൂര്യക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും"
english_title: "Mammootty and Mohanlal wish Suriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56725/mammootty-and-mohanlal-wish-suriya"
published_at: "2022-07-23T11:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db9583dd483_surya.jpg"
keywords: []
---

# സൂര്യക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

> **Lead Summary:** തമിഴ് നടൻ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഏറെ പ്രത്യേകതയുള്ളതാണ്. കഴിഞ്ഞ ദിവസം ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യയാണ്. അതിനാല്‍തന്നെ ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരമുള്ളതാണ്.

## Article Content

തമിഴ് നടൻ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഏറെ പ്രത്യേകതയുള്ളതാണ്. കഴിഞ്ഞ ദിവസം ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യയാണ്. അതിനാല്‍തന്നെ ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരമുള്ളതാണ്.

സൂര്യയെ ദേശീയ അവാര്‍ഡിന് അഭിനന്ദിച്ചും ജന്മദിന ആശംസകള്‍ നേര്‍ന്നും മോഹൻലാലും മമ്മൂട്ടിയും രംഗത്ത് എത്തി (Suriya). ചില ജന്മദിന സമ്മാനങ്ങൾ വിലയേറിയ യാദൃശ്ചികങ്ങളാണ്. ഒരിക്കൽ കൂടി ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രിയ സൂര്യ എന്നാണ് മോഹൻലാല്‍ എഴുതിയത്.

ദേശീയ അവാര്‍ഡ്. മനോഹരമായ ജന്മദിന സമ്മാനം. പ്രിയപ്പെട്ട സൂര്യക്ക് സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നുവെന്ന് മമ്മൂട്ടിയും എഴുതി. 'സൂരരൈ പോട്ര്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56725/mammootty-and-mohanlal-wish-suriya)