---
title: "എന്തുകൊണ്ടാണ് കുട്ടികള്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിച്ചത്; മറുപടിയുമായി  താരം "
english_title: "Why the kids decided not to now; The actor opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56714/why-the-kids-decided-not-to-now-the-actor-opened-up"
published_at: "2022-07-23T11:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db8ddfd0efe_kukku.jpg"
keywords: []
---

# എന്തുകൊണ്ടാണ് കുട്ടികള്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിച്ചത്; മറുപടിയുമായി  താരം 

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് ഒരാളാണ് സുഹൈദ് കുക്കു. ഭാര്യ ദീപയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. യൂട്യൂബ് ചാനലില്‍ സജീവമാണ് ഇരുവരും. താരങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയ്ക്കും കാഴ്ചക്കാര്‍ ഏറെയാണ്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം ഇരുവരും പറഞ്ഞിരുന്നു.

## Article Content

നിരവധി ആരാധകരുള്ള താരമാണ് ഒരാളാണ് സുഹൈദ് കുക്കു. ഭാര്യ ദീപയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. യൂട്യൂബ് ചാനലില്‍ സജീവമാണ് ഇരുവരും. താരങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയ്ക്കും കാഴ്ചക്കാര്‍ ഏറെയാണ്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം ഇരുവരും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചത് എന്നതിനുള്ള മറുപടി പറയുകയാണ് ഈ താരങ്ങള്‍.

നേരത്തെ നിരവധി തവണ ഈ ചോദ്യങ്ങള്‍ തങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും ഈ ദമ്പതികള്‍ പറയുന്നു. ഇത്തവണ ഇതിന് ഉത്തരം പറയാന്‍ കുക്കുവിന് അവസരം കൊടുത്തിരിക്കുകയാണ് ദീപ.

ഈ ചോദ്യം ഞങ്ങള്‍ ഒരുപാട് കേട്ടതാണ്. പക്ഷെ ഉത്തരം ഞാന്‍ പറയുന്നില്ല, കുക്കു പറയും.. ഞാന്‍ പറഞ്ഞാല്‍ എല്ലാവരും കരുതും ഇതെന്റെ തീരുമാനമാണെന്ന്, കുക്കൂ പറയൂ എന്ന് പറഞ്ഞ് ദീപ കൈ ഒഴിഞ്ഞു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം കുക്കുവാണ് കാര്യം വിശദീകരിച്ചത്.

വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ ശരിയ്ക്കും ജീവിതം സ്വതന്ത്രമായി ആസ്വദിയ്ക്കാന്‍ തുടങ്ങിയത്. ശരിയ്ക്കും ജീവിക്കാന്‍ തുടങ്ങിയതല്ലേയുള്ളൂ. അതുകൊണ്ട് ആണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ ഞങ്ങള്‍ ആദ്യം കുട്ടിക്കളി മാറ്റിയിട്ട് മതി എന്ന് കരുതി കുക്കു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56714/why-the-kids-decided-not-to-now-the-actor-opened-up)