---
title: "കയ്യില്‍ സ്രാവ് കടിച്ചുപിടിച്ചു; ചോരയൊഴുകുമ്പോഴും ശാന്തനായി ഒരാള്‍- വീഡിയോ "
english_title: "He was bitten by a shark in his hand; A man remained calm even while bleeding - video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56709/he-was-bitten-by-a-shark-in-his-hand-a-man-remained-calm-even-while-bleeding-video"
published_at: "2022-07-23T11:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db89e68b89a_viral.jpg"
keywords: []
---

# കയ്യില്‍ സ്രാവ് കടിച്ചുപിടിച്ചു; ചോരയൊഴുകുമ്പോഴും ശാന്തനായി ഒരാള്‍- വീഡിയോ 

> **Lead Summary:** നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. നമ്മളില്‍ ഒരേസമയം കൊതുകവും അതിശയവും നിറയ്ക്കുന്നതാണ് എന്നതിനാലാണ് ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരേറുന്നത്.

## Article Content

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. നമ്മളില്‍ ഒരേസമയം കൊതുകവും അതിശയവും നിറയ്ക്കുന്നതാണ് എന്നതിനാലാണ് ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരേറുന്നത്.

അത്തരമൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കടലില്‍ ബോട്ടില്‍ യാത്ര ചെയ്യവേ ഒരു മനുഷ്യന്‍റെ കൈപ്പത്തിയില്‍ സ്രാവ് കടിച്ചുപിടിക്കുന്നതാണ് ( Shark Biting ) വീഡിയോയിലുള്ളത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

മീൻ പിടിക്കുന്നതിനിടെ തങ്ങളുടെ കയ്യിലകപ്പെട്ട സ്രാവിനെ തിരികെ കടലിലേക്ക് തന്നെ വിടുകയായിരുന്നു ബോട്ടിലെ യാത്രക്കാര്‍. ഇതിനിടെയാണ് അക്രമാസക്തമായ സ്രാവ് കടലിലേക്ക് ഇതിനെ തിരിച്ചുവിടുകയായിരുന്ന ആളുടെ കൈപ്പത്തിയില്‍ ( Shark Biting ) കടിച്ചത്.

അപ്രതീക്ഷിതമായ ആക്രമണമായിരുന്നു അതെന്ന് വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാകും. കാരണം ബോട്ടിലെ കുട്ടികള്‍ അടക്കമുള്ള യാത്രക്കാരെല്ലാം തന്നെ ഏറെ സന്തോഷത്തോടെയാണ് ആദ്യം കണ്ടിരുന്നത്. എന്നാല്‍ സ്രാവ് ആക്രമണം നടത്തിയതോടെ ഇവരെല്ലാം പരിഭ്രാന്തരാവുകയാണ്.

ആദ്യമൊന്നും കയ്യില്‍ നിന്ന് കടി വിടാൻ സ്രാവ് തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് കടിയേറ്റയാള്‍ സ്രാവിന്‍റെ വായില്‍ നിന്നും കൈപ്പത്തി വലിച്ചെടുക്കുന്നത്. അപ്പോഴേക്ക് സ്രാവിന്‍റെ വായിലും ദേഹത്തുമായി രക്തമൊഴുകുന്നത് കാണാം. എന്നാല്‍ കടിയേറ്റയാള്‍ വളരെ ശാന്തമായാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്തത്. വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തിന്‍റെ സംയമനത്തോടെയുള്ള പ്രതികരണത്തിനാണ് കയ്യടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56709/he-was-bitten-by-a-shark-in-his-hand-a-man-remained-calm-even-while-bleeding-video)