---
title: "'സൈമണ്‍ ഡാനിയേല്‍', ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി"
english_title: "Mammootty released the trailer of 'Simon Daniel'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56695/mammootty-released-the-trailer-of-simon-daniel"
published_at: "2022-07-23T10:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db7e6b2bb7d_vineeth.jpg"
keywords: []
---

# 'സൈമണ്‍ ഡാനിയേല്‍', ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി

> **Lead Summary:** വിനീത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'സൈമണ്‍ ഡാനിയേല്‍'. സാജന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രാകേഷ് കുര്യാക്കോസിന്റതാണ് രചന. ഓഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറതത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി .

## Article Content

വിനീത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'സൈമണ്‍ ഡാനിയേല്‍'. സാജന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രാകേഷ് കുര്യാക്കോസിന്റതാണ് രചന. ഓഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറതത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി .

രാകേഷ് കുര്യാക്കോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രം ഒരു ട്രെഷര്‍ ഹണ്ടിന്റെ കഥയാകും പറയുക. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ ജോസ്,

ദിവ്യ പിള്ളയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീത സംവിധാനം - വരുൺ കൃഷ്ണ, എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസൽ ബക്കർ, കളറിസ്റ് ലിജു പ്രഭാകർ. 

കോസ്റ്റ്യൂം & സ്റ്റൈലിങ്‌ - അഖിൽ, സാം; മേക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം, ഓപ്പറേറ്റീവ് ക്യാമറമാൻ- നിള ഉത്തമൻ, അസോസിയേറ്റ് ഡയറക്ടർസ് ജീസ് ജോസ്, ഡോൺ ജോസ്, ഡിസൈൻസ് - പാലയ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.

### Related Links & Sources
- [Original Story Source](https://moviemax.in/news/56695/mammootty-released-the-trailer-of-simon-daniel)