---
title: "വധഭീഷണി: തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച്‌ താരം "
english_title: "Death threat: Actor submits application for gun license"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56667/death-threat-actor-submits-application-for-gun-license"
published_at: "2022-07-22T22:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dadcc80dbf3_salman.jpg"
keywords: []
---

# വധഭീഷണി: തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച്‌ താരം 

> **Lead Summary:** **ക**ഴിഞ്ഞ മാസം നേരിട്ട വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തോക്ക് ലൈസന്‍സ് അപേക്ഷ സമര്‍പ്പിച്ച്‌ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനുമെതിരെയാണ് വധഭീഷണിയുണ്ടായത്. ഫിസിക്കല്‍ വെരിഫിക്കേഷന്റെ ഭാഗമായി മുംബൈ പോലീസ് ആസ്ഥാനത്തെത്തിയ സല്‍മാന്‍ ഖാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഫന്‍സാല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി.

## Article Content

**ക**ഴിഞ്ഞ മാസം നേരിട്ട വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തോക്ക് ലൈസന്‍സ് അപേക്ഷ സമര്‍പ്പിച്ച്‌ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനുമെതിരെയാണ് വധഭീഷണിയുണ്ടായത്. ഫിസിക്കല്‍ വെരിഫിക്കേഷന്റെ ഭാഗമായി മുംബൈ പോലീസ് ആസ്ഥാനത്തെത്തിയ സല്‍മാന്‍ ഖാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഫന്‍സാല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി.

അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം പ്രശസ്ത ഗായകന്‍ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാന്‍ ഖാനും പിതാവിനും നേരെ വധഭീഷണിക്കത്ത് ലഭിച്ചത്. 2018ല്‍ താരത്തിനെതിരെ ബിഷ്‌ണോയി സംഘം വധഭീഷണി മുഴക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56667/death-threat-actor-submits-application-for-gun-license)