ദീപികയെ താൻ വഞ്ചിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് റൺബീർ

ദീപികയെ താൻ വഞ്ചിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് റൺബീർ
Oct 17, 2021 01:34 PM | By Shalu Priya

ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ പ്രണയമായിരുന്നു നടൻ രൺബീർ കപൂറിന്റെയും നടി ദീപിക പദുകോണിന്റേയും. തെന്നിന്ത്യയിൽ താരങ്ങൾ സജീവമല്ലെങ്കിലും ഇവർക്ക് സൗത്തിലും കൈനിറയെ ആരാധകരുണ്ട്.

ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കെണ്ട് താരങ്ങൾ വേർപിരിയുകയായിരുന്നു. ഇന്നും ബ്രേക്കപ്പിന്റെ കാരണം വ്യക്തമല്ല. പ്രണയം വിവാഹത്തിൽ വരെ എത്തി നിൽക്കുമ്പോഴായിരുന്നു താരങ്ങൾ വേർപിരിയുന്നത്.


രൺബീറുമായുളള ബ്രേക്കപ്പ് ദീപികയെ വല്ലാതെ തളർത്തിയിരുന്നു. ഇതിൽ നിന്ന് പുറത്ത് വരാൻ നടി കുറച്ച് സമയം എടുത്തിരുന്നു. ബ്രേക്കപ്പിന് ശേഷം നടി കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയായിരുന്നു. ബോളിവുഡിൽ സ്വന്തമായൊരും പേര് നേടിയെടുക്കാൻ ദീപികയ്ക്ക് കഴിഞ്ഞിരുന്നു. വേർപിരിയലിന് ശേഷവും രൺബീറുമായി സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു.

സാധാരണ ബോളിവുഡിൽ പ്രണയ തകർച്ചയ്ക്ക് ശേഷം താരങ്ങൾ പരസ്പരം മുഖം കൊടുക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യാസമായിരുന്നു ദീപികയും രൺബീറും. പ്രണയ തകർച്ചയ്ക്ക് ശേഷം ഇരുവരും സിനിമയിലും പൊതുവേദിയിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.


ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് രൺബീറും ദീപികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം വൻ വിജയമാണ്. താരങ്ങളുടെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീിപികയെ കുറിച്ച് രൺബീർ കപൂർ പറഞ്ഞ വാക്കുകളാണ്.

താൻ ദീപികയെ പറ്റിച്ചിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ദീപികയെ പറ്റിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. അതെ എന്നായിരുന്നു മറുപടി നൽകിയത്. ദീപികയുടെ പക്വതയില്ലായ്മയും നിഷ്കളങ്കതയും പ്രയോജനപ്പെടുത്തി താൻ വഞ്ചിച്ചിട്ടുണ്ടെന്നാണ് രൺബീർ പറയുന്നത്.

ദീപികയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് രൺബീർ നടി കത്രീന കൈഫുമായി അടുക്കുന്നത്. ഇവരുടെ ബ്രേക്കപ്പിനെ കാരണം കത്രീനയാണെന്നും അന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. രൺബീറും കത്രീനയുമായുള്ള ബന്ധവും കുറെ നാൾ നീണ്ടു നിന്നിരുന്നു. ഇതും വിവാഹം വരെ എത്തിയിരുന്നു. എന്നാൽ താരങ്ങളും പിരിയുകയായിരുന്നു. ഇപ്പോൾ നടി ആലിയയുമായി പ്രണയത്തിലാണ് രൺബീർ. കല്യാണം ഉറപ്പിച്ചിട്ടുണ്ട്, അടുത്ത വർഷത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

Ranbir openly said He has cheated Deepika

Next TV

Related Stories
താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്;  താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

Nov 28, 2021 10:57 PM

താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്; താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. താരങ്ങളുടെ വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. ബോളിവുഡിലെ താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായാണ്...

Read More >>
'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍

Nov 28, 2021 07:44 PM

'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍

ഇനിയൊരിക്കലും ചുണ്ടുകള്‍ പഴയതുപോലെ ആകില്ലെന്നാണ് തനിക്ക് തോന്നിയതെന്നും താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക്...

Read More >>
സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

Nov 28, 2021 06:31 PM

സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. പരസ്യത്തിൽ മോഡലുകൾ അർധ നഗ്നരായാണ്...

Read More >>
ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍

Nov 28, 2021 10:45 AM

ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സല്‍മാന്‍ ഖാന്‍റെ...

Read More >>
സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍

Nov 28, 2021 09:17 AM

സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍

ഓരോ തവണയും ഷാരൂഖ് ചിത്രീകരണത്തിനായി ഷര്‍ട്ട് അഴിക്കുമ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നുവെന്നാണ് ഫറ പറയുന്നത്....

Read More >>
സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍

Nov 27, 2021 07:09 PM

സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍

നൊന്ത് പെറ്റ കുഞ്ഞുങ്ങളെ കരിയിലക്കൂട്ടത്തില്‍ കുഴിച്ചു മൂടിയും, കരിങ്കല്ലില്‍ തലയടിച്ചും വെള്ളത്തില്‍ എറിഞ്ഞും കൊല്ലുന്ന നാട്ടില്‍,...

Read More >>
Top Stories