---
title: "സ്വയം പാകപ്പെടുത്തിയെടുത്ത നടനാണ് പൃഥ്വിരാജ്;  ഷാജി കൈലാസ്"
english_title: "Prithviraj is a self-made actor; Shaji Kailas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56643/prithviraj-is-a-self-made-actor-shaji-kailas"
published_at: "2022-07-22T20:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dab9ca11d94_prithviraj.jpg"
keywords: []
---

# സ്വയം പാകപ്പെടുത്തിയെടുത്ത നടനാണ് പൃഥ്വിരാജ്;  ഷാജി കൈലാസ്

> **Lead Summary:** നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു കടുവ. ചിത്രം വൻ വിജയമായതോടെ പൃഥ്വിരാജിനെക്കുറിച്ച് ഷാജി കെെലാസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രാജു സ്വയം പാകപ്പെടുത്തിയെടുത്ത നടനാണെന്നും മറ്റു നടന്മാരെ പോലെ ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോൾ കാരവാനിൽ ഒതുങ്ങി നിൽക്കുന്ന ആളല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

## Article Content

നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു കടുവ. ചിത്രം വൻ വിജയമായതോടെ പൃഥ്വിരാജിനെക്കുറിച്ച് ഷാജി കെെലാസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രാജു സ്വയം പാകപ്പെടുത്തിയെടുത്ത നടനാണെന്നും മറ്റു നടന്മാരെ പോലെ ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോൾ കാരവാനിൽ ഒതുങ്ങി നിൽക്കുന്ന ആളല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്. ‘രാജു സ്വയം പാകപ്പെടുത്തിയെടുത്ത നടനാണ്. അഭിനയമായാലും സംവിധാനമായാലും അദ്ദേഹം ഒറ്റക്ക് നേടിയെടുത്തതാണ്. മറ്റു നടന്മാരെ പോലെ ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോൾ കാരവാനിൽ ഒതുങ്ങി നിൽക്കുന്ന നടനല്ല രാജു.

അദ്ദേഹം വെളിയിലേക്ക് ഇറങ്ങി ക്രൂ എന്താണ് ചെയ്യുന്നതെന്ന് നോക്കാറുണ്ട്.ഈ സ്ക്രിപ്റ്റ് എങ്ങനെയാണ് എടുക്കുന്നത്, എടുത്താൽ എങ്ങനെയുണ്ടാകുമെന്നൊക്കെ നോക്കാറുണ്ട്.

അതൊരു ഇന്റലിജന്റ് ആർട്ടിസ്റ്റിനെ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നല്ല ഐ.ക്യൂ ഉള്ള ആളായിട്ടാണ് താൻ തന്റെ സഹോദരനെ കാണുന്നത്. വളരെ വേഗമാണ് അദ്ദേഹം സീനുമായി പൊരുത്തപ്പെടുന്നതും അഭിനയിക്കുന്നതും. അതുകൊണ്ട് തന്നെ എളുപ്പത്തിൽ അദ്ദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും.

ക്യാമറാമാനും ഡയറക്ടറും എന്താണ് ഉദ്ദേശിക്കുന്നതെന്നതിനെ കുറിച്ച് അദ്ദേഹത്തിന് പൂർണബോധ്യമുണ്ട്. അതുകൊണ്ടാണ് വളരെ ഈസിയായി അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ പറ്റുന്നത്. നമുക്ക് കൂടുതലായി ഒന്നും ചെയ്‌തുകൊടുക്കേണ്ട ആവശ്യമില്ലെന്നും,’ ഷാജി കൈലാസ് പറഞ്ഞു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്

### Related Links & Sources
- [Original Story Source](https://moviemax.in/news/56643/prithviraj-is-a-self-made-actor-shaji-kailas)