---
title: "എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ: വികാരാധീനനായി പൃഥ്വിരാജ്"
english_title: "I don't know what to say man': Prithviraj gets emotional"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56639/i-dont-know-what-to-say-man-prithviraj-gets-emotional"
published_at: "2022-07-22T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dab5cf72967_prithviraj.jpg"
keywords: []
---

# എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ: വികാരാധീനനായി പൃഥ്വിരാജ്

> **Lead Summary:** ദേശീയ ചലച്ചിത്ര പുരസ്കാര നിറവിന് പിന്നാലെ സംവിധായകൻ സച്ചിയെ ഓർത്ത് വികാരാധീനനായി നടൻ പൃഥ്വരാജ്. സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ബിജു മേനോനും നഞ്ചിയമ്മയക്കും ആശംസകൾ അറിയിക്കുന്നുവെന്നും പൃഥ്വി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

## Article Content

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിന് പിന്നാലെ സംവിധായകൻ സച്ചിയെ ഓർത്ത് വികാരാധീനനായി നടൻ പൃഥ്വരാജ്. സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ബിജു മേനോനും നഞ്ചിയമ്മയക്കും ആശംസകൾ അറിയിക്കുന്നുവെന്നും പൃഥ്വി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സച്ചിക്കായിരുന്നു. ‘‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും’’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്. നാല് അവാർഡുകളാണ് ദേശീയതലത്തിൽ അയ്യപ്പനും കോശിയും സ്വന്തമാക്കിയത്.

ബിജു മേനോൻ മികച്ച സഹനടൻ എന്ന ടൈറ്റിൽ സ്വന്തമാക്കിയപ്പോൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയണ് നേടിയത്. മികച്ച സംഘട്ടന സംവിധാനത്തിനും അയ്യപ്പനും കോശിയും പുരസ്കാരം നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/56639/i-dont-know-what-to-say-man-prithviraj-gets-emotional)