---
title: "അഭിമുഖത്തിൽ നഗ്ന വീഡിയോയെ കുറിച്ചുള്ള ചോദ്യവുമായി അവതാരകൻ, മറുപടിയുമായി ഐശ്വര്യ"
english_title: "In the interview, the anchor asked a question about the nude video, and Aishwarya answered."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56588/in-the-interview-the-anchor-asked-a-question-about-the-nude-video-and-aishwarya-answered"
published_at: "2022-07-22T15:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da77267ed34_aiswarya_ray.jpg"
keywords: []
---

# അഭിമുഖത്തിൽ നഗ്ന വീഡിയോയെ കുറിച്ചുള്ള ചോദ്യവുമായി അവതാരകൻ, മറുപടിയുമായി ഐശ്വര്യ

> **Lead Summary:** ഇന്ത്യൻ സിനിമയിൽ ഏറെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഐശ്വര്യ റായി. ലോകമെമ്പാടും നിരവധി ആരാധകരുണ്ട് താരത്തിന്. ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. ഐശ്വര്യ മുൻപൊരിക്കൽ കൊടുത്ത അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താൻ അഭിനയിച്ച ഹോളിവുഡ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു താരം എത്തിയത്. പിങ്ക് പാന്തർ 2 എന്നാണ് ഇതിൻറെ പേര്.

## Article Content

ഇന്ത്യൻ സിനിമയിൽ ഏറെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഐശ്വര്യ റായി. ലോകമെമ്പാടും നിരവധി ആരാധകരുണ്ട് താരത്തിന്. ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. ഐശ്വര്യ മുൻപൊരിക്കൽ കൊടുത്ത അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താൻ അഭിനയിച്ച ഹോളിവുഡ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു താരം എത്തിയത്. പിങ്ക് പാന്തർ 2 എന്നാണ് ഇതിൻറെ പേര്.

ഇതിനിടയിലാണ് അവതാരകൻ ചൊറിയുന്ന ചോദ്യവുമായി രംഗത്തുവന്നത്. സിനിമയിൽ നഗ്നരംഗങ്ങളിൽ അഭിനയിക്കുവാൻ എന്തുകൊണ്ട് കംഫർട്ടബിൾ അല്ല എന്നതായിരുന്നു അവതാരകൻ ചോദിച്ചത്.

ഇതിന് താരം നല്ല കിടിലൻ ഒരു മറുപടിയും നൽകി. ഇതുവരെ നഗ്നരംഗങ്ങളിൽ താൻ അഭിനയിച്ചിട്ടില്ല. തനിക്ക് അങ്ങനെ അഭിനയിക്കുവാൻ താല്പര്യമില്ല. ഇപ്പോൾ തൻറെ ഗൈനക്കിനോട് സംസാരിക്കുന്നത് പോലെയാണ് തോന്നുന്നത്.

നിങ്ങൾ ഒരു മാധ്യമപ്രവർത്തകനാണ് എന്ന യാഥാർത്ഥ്യം മറക്കരുത്. അതിനനുസരിച്ച് പെരുമാറണം. ഇതായിരുന്നു താരം നൽകിയ മറുപടി. എന്തായാലും ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് ഇതിന് അഭിനന്ദനങ്ങൾ എത്തുന്നത്.

ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇത്തരത്തിൽ തന്നെ മറുപടി നൽകണമെന്ന് ആരാധകർ പറയുന്നു. ഇതിനുമുമ്പും സമാനമായ മറുപടികളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുള്ള വ്യക്തിയാണ് ഐശ്വര്യ. റോയ് എന്ന സിനിമയിൽ നിന്നും താരം പുറത്താകുവാൻ കാരണം ചില രംഗങ്ങൾ ചെയ്യുന്നതിനുള്ള അസ്വസ്ഥതയാണ് എന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56588/in-the-interview-the-anchor-asked-a-question-about-the-nude-video-and-aishwarya-answered)