---
title: "ബ്ലെസ്ലിക്ക് മറ്റുള്ളവരെ പറയാന്‍ ഒരു അവകാശവുമില്ല; കാമുകി കൃഷ്ണ രംഗത്ത് "
english_title: "Blasley had no right to tell others; Girlfriend Krishna is in the arena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56524/blasley-had-no-right-to-tell-others-girlfriend-krishna-is-in-the-arena"
published_at: "2022-07-22T11:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da3d1775111_blasly.jpg"
keywords: []
---

# ബ്ലെസ്ലിക്ക് മറ്റുള്ളവരെ പറയാന്‍ ഒരു അവകാശവുമില്ല; കാമുകി കൃഷ്ണ രംഗത്ത് 

> **Lead Summary:** ബിഗ് ബോസ് താരം ബ്ലെസ്സിയുടെ മുന്‍ കാമുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് കൃഷ്ണ രംഗത്ത് എത്തിയത്. പിന്നാലെ ബ്ലെസിയെ കുറിച്ചുള്ള പല കാര്യങ്ങളും കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.

## Article Content

ബിഗ് ബോസ് താരം ബ്ലെസ്സിയുടെ മുന്‍ കാമുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് കൃഷ്ണ രംഗത്ത് എത്തിയത്. പിന്നാലെ ബ്ലെസിയെ കുറിച്ചുള്ള പല കാര്യങ്ങളും കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.

ഇതില്‍ നിന്നെല്ലാം ബ്ലെസ്സി ഫേക്ക് ആയിട്ടാണ് ബിഗ് ബോസ് വീട്ടില്‍ നിന്നത് എന്നത് വ്യക്തമായി. എന്നാല്‍ ചില തുറന്നു പറച്ചില്‍ നടത്തിയതിന്റെ പേരില്‍ ധാരാളം വിമര്‍ശനവും കൃഷ്ണയ്ക്കു നേരെ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബ്ലെസ്ലിയുടെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന ആക്രമണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോകളിലൂടെയായിരുന്നു കൃഷ്ണയുടെ പ്രതികരണം.

ബ്ലെസ്ലിക്ക് മറ്റുള്ളവരെ പറയാന്‍ ഒരു അവകാശവുമില്ല. കാരണം അയാള്‍ പറഞ്ഞ പല സംഭവങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പക്ഷേ ഇത് താന്‍ വെറുതെ പറയുന്നതല്ലെന്നും ഇതിനെല്ലാമുള്ള തെളിവുകള്‍ തന്റെപക്കലുണ്ടെന്നും കാണിച്ചാണ് കൃഷ്ണ എത്തുന്നത്. ബ്ലെസ്ലിയും കൃഷ്ണയും സംസാരിച്ച വാട്ട്സാപ്പ് ചാറ്റ് പങ്കുവെച്ചാണ് കൃഷ്ണ ഇത് തെളിയിക്കുന്നതും.

ബ്ലെസ്ലി വാപ്പയുടെ മരണത്തെപ്പോലും മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനാണ് ഉപയോഗിച്ചത്. ഞാനുമായി അതിന് ശേഷം ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതും തെറ്റാണ്. അതിനുള്ള തെളിവുകളായാണ് കൃഷ്ണ ചാറ്റുകള്‍ കാണിക്കുന്നത്. ഇതിന് താഴെയും നിരവധി കമന്റാണ് വരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56524/blasley-had-no-right-to-tell-others-girlfriend-krishna-is-in-the-arena)