---
title: "അക്ഷയ് കുമാറിന്റെ ഭാര്യ പ്രസവിച്ചത് എനിക്ക് അനുഗ്രഹമായി; പ്രിയങ്ക ചോപ്ര  "
english_title: "An interview of Priyanka Chopra is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56492/an-interview-of-priyanka-chopra-is-now-going-viral"
published_at: "2022-07-22T07:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da0b776d8e6_priyanka_chopra.jpg"
keywords: []
---

# അക്ഷയ് കുമാറിന്റെ ഭാര്യ പ്രസവിച്ചത് എനിക്ക് അനുഗ്രഹമായി; പ്രിയങ്ക ചോപ്ര  

> **Lead Summary:** മിസ് വേള്‍ഡായി വിജയിച്ചതിന് ശേഷം 2003 ല്‍ അന്ധാസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് ചുവടെടുത്ത് വെക്കുന്നത്. അക്ഷയ് കുമാര്‍, ലാറ ദത്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനിലുണ്ടായ സംഭവത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ പ്രിയങ്ക തന്നെ വെളിപ്പെടുത്തിയുണ്ട്. 

## Article Content

മിസ് വേള്‍ഡായി വിജയിച്ചതിന് ശേഷം 2003 ല്‍ അന്ധാസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് ചുവടെടുത്ത് വെക്കുന്നത്. അക്ഷയ് കുമാര്‍, ലാറ ദത്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനിലുണ്ടായ സംഭവത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ പ്രിയങ്ക തന്നെ വെളിപ്പെടുത്തിയുണ്ട്. 

ആദ്യമായി അഭിനയിക്കാന്‍ എത്തിയതിന്റെ പരിചയ കുറവ് തനിക്കുണ്ടായിരുന്നു. മാത്രമല്ല ചിത്രത്തിലെ ഒരു പാട്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നാല്‍പത് തവണ ടേക്ക് പോയിട്ടും ശരിയായില്ല. ഇതിന്റെ പേരില്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന പഴികളെ പറ്റിയും വിമര്‍ശനത്തെ കുറിച്ചുമാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. 

അന്ധാസിലെ പാട്ട് രംഗം ചിത്രീകരിക്കുന്നതിന് വേണ്ടി സൗത്ത് ആഫ്രിക്കയിലേക്കാണ് സിനിമാസംഘം പോയത്. അക്ഷയ് കുമാറും പ്രിയങ്കയും ഒരുമിച്ചുള്ള റൊമാന്റിക് സോംഗാണ് ചിത്രീകരിക്കാനുള്ളത്. എന്നാല്‍ നാല്‍പത് തവണ ടേക്ക് എടുത്തിട്ടും തന്റെ ഡാന്‍സ് ശരിയാവുന്നില്ല. ഒടുവില്‍ നാല്‍പതമത്തെ ടേക്കിലാണ് അത് ശരിയായത്. ആദ്യമായി ഞാന്‍ അഭിനയിച്ച പാട്ട് ആയത് കൊണ്ട് തന്നെ ഒന്നിലധികം കാര്യങ്ങള്‍ എനിക്ക് പഠിക്കാനുണ്ടായിരുന്നു. 

നടന്‍ സരോജ് ഖാന്റെ മകന്‍ രാജു ഖാനാണ് കൊറിയോഗ്രാഫി ചെയ്തത്. എത്ര അഭിനയിച്ചിട്ടും ശരിയാകാതെ വന്നതോടെ രാജു ഖാന്‍ അദ്ദേഹത്തിന്റെ കൈയിലിരുന്ന മൈക്ക് എനിക്ക് നേരെ എറിഞ്ഞു. എന്നിട്ട് നൃത്തം എങ്ങനെ ചെയ്യണമെന്ന് ആദ്യം പഠിച്ചിട്ട് വാ, എന്നിട്ട് എടുക്കാമെന്ന് പറഞ്ഞു. 

നിങ്ങളൊരു ലോകസുന്ദരി ആണെന്ന് കരുതി വലിയൊരു നടി ആകുമെന്നാണോ കരുതിയിരിക്കുന്നത്. ആദ്യം പോയി ഡാന്‍സ് പഠിച്ചിട്ട് വാ. എന്നിട്ട് അഭിനയിക്കാം എന്നായിരുന്നു രാജു ഖാന്‍ ദേഷ്യത്തോടെ പറഞ്ഞത്. അന്ന് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ഗര്‍ഭിണിയാണ്. എന്റെ ഷോട്ട് ശരിയാകാതെ വന്ന ദിവസം തന്നെയാണ് ട്വിങ്കിള്‍ കുഞ്ഞിന് ജന്മം കൊടുക്കുന്നത്. 

ഇതോടെ നായകന് സിനിമയില്‍ നിന്നും ഇടവേള എടുത്ത് ഇന്ത്യയിലേക്ക് പോവേണ്ടി വന്നു. അങ്ങനെ ഷൂട്ടിങ് കുറച്ച് ദിവസത്തേക്ക് നീട്ടി വച്ചു. അത് അനുഗ്രഹമായി മാറിയത് എനിക്കാണെന്നാണ് പ്രിയങ്ക പറയുന്നത്. കാരണം ഇടവേള കിട്ടിയ ദിവസങ്ങളില്‍ ഡാന്‍സ് പഠിക്കാന്‍ പോയി. പണ്ഡിറ്റ് വീരു കൃഷ്ണയുടെ ഡാന്‍സ് ക്ലാസില്‍ ചേര്‍ന്ന് കഥക് പഠിച്ചു. ശേഷം നന്നായി അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചുവെന്നും നടി വ്യക്തമാക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56492/an-interview-of-priyanka-chopra-is-now-going-viral)