---
title: "സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ കൂടെ പോയവന് പെരുവഴി ശരണം;  മറുപടിയുമായി ഗോപി  "
english_title: "He who has left his own wife and children is the refuge of the highway; Gopi with reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56474/he-who-has-left-his-own-wife-and-children-is-the-refuge-of-the-highway-gopi-with-reply"
published_at: "2022-07-21T23:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d98e5b6f65b_amrutha.jpg"
keywords: []
---

# സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ കൂടെ പോയവന് പെരുവഴി ശരണം;  മറുപടിയുമായി ഗോപി  

> **Lead Summary:** അമൃത സുരേഷിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ച ഗോപി സുന്ദറിന് വിമര്‍ശന പെരുമഴയാണ്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചാണ് ഗായിക അഭയ ഹിരണ്‍മയിയുടെ കൂടെ ഗോപി സുന്ദര്‍ ജീവിച്ച് തുടങ്ങിയത്. ഇരുവരും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. വര്‍ഷങ്ങളോളം ഇത് നീണ്ട് പോവുകയും ചെയ്തു. എന്നാല്‍ വൈകാതെ അമൃതയുമായി ഇഷ്ടത്തിലായതോടെ ഗോപി സുന്ദറും അഭയയും വേര്‍പിരിഞ്ഞു.

## Article Content

അമൃത സുരേഷിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ച ഗോപി സുന്ദറിന് വിമര്‍ശന പെരുമഴയാണ്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചാണ് ഗായിക അഭയ ഹിരണ്‍മയിയുടെ കൂടെ ഗോപി സുന്ദര്‍ ജീവിച്ച് തുടങ്ങിയത്. ഇരുവരും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. വര്‍ഷങ്ങളോളം ഇത് നീണ്ട് പോവുകയും ചെയ്തു. എന്നാല്‍ വൈകാതെ അമൃതയുമായി ഇഷ്ടത്തിലായതോടെ ഗോപി സുന്ദറും അഭയയും വേര്‍പിരിഞ്ഞു.

ഇപ്പോള്‍ അമൃതയുടെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് താരം. രണ്ട് ബന്ധം അവസാനിച്ച് മൂന്നാമത് ഒന്നിലേക്ക് എത്തിയതോടെ ഗോപിയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ഒരാള്‍ കമന്റുമായി എത്തിയിരുന്നു. അയാള്‍ക്ക് കിടിലന്‍ മറുപടിയാണ് ഗോപി നല്‍കിയിരിക്കുന്നത്. വളരെ പെട്ടെന്ന് ഇത് വൈറലാവുകയും ചെയ്തു.

അമൃത സുരേഷിനൊപ്പം പൂമാല അണിഞ്ഞ് പഴനി ക്ഷേത്രത്തില്‍ നിന്നുള്ള ഫോട്ടോയാണ് ഗോപി സുന്ദര്‍ പുറത്ത് വിട്ടത്. ചിത്രത്തിന് 'പളനി മുരുഗനിക്ക് ഹരോ ഹരോ' എന്ന ക്യാപ്ഷനും നല്‍കി. ഇരുവരും പൂമാലയും സിന്ദൂരമൊക്കെ ചാര്‍ത്തി നില്‍ക്കുന്നതിനാല്‍ വിവാഹഫോട്ടോയാണെന്ന തരത്തിലും പ്രചരണം വന്നു.

എന്നാല്‍ വിവാഹമല്ലെന്നാണ് ഗോപി സുന്ദറിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്. പഴനിയില്‍ പോയപ്പോള്‍ എടുത്ത ചിത്രം മാത്രമാണിത്.

എന്നാല്‍ എല്ലായിടത്തും താരങ്ങള്‍ക്ക് വിമര്‍ശനമാണ്. 'സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയ ആള്‍ക്ക് നാളെ പെരുവഴി തന്നെ ശരണം' എന്നാണ് ഒരാള്‍ കമന്റിട്ടത്.

'അപ്പോള്‍ ആ വഴിയില്‍ കണാം' എന്ന് ഗോപി മറുപടിയായി പറയുകയും ചെയ്തു. വ്യക്തി ജീവിതത്തെ കുറിച്ചുള്ള അനാവശ്യ പരാമര്‍ശത്തിന് ഗോപി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തു. താരത്തെ പിന്തുണച്ച് കൊണ്ട് ഒത്തിരി പേരാണ് വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56474/he-who-has-left-his-own-wife-and-children-is-the-refuge-of-the-highway-gopi-with-reply)