---
title: "പ്രണയാർദ്രരായ് പ്രിയ വാര്യരും റംസാനും; '96' ​ഗാനത്തിന് ചുവടുവച്ച് താരങ്ങൾ, വീഡിയോ"
english_title: "Now the video of Priya dancing with actor and dancer Ramsan is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56466/now-the-video-of-priya-dancing-with-actor-and-dancer-ramsan-is-getting-attention"
published_at: "2022-07-21T22:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d988d3e3d9e_ramsar.jpg"
keywords: []
---

# പ്രണയാർദ്രരായ് പ്രിയ വാര്യരും റംസാനും; '96' ​ഗാനത്തിന് ചുവടുവച്ച് താരങ്ങൾ, വീഡിയോ

> **Lead Summary:** ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലൂടെ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാള സിനിമയിലൂടെ ആണ് അഭിനയ രം​ഗത്ത് എത്തിയതെങ്കിലും തെലുങ്ക്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷാ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു.

## Article Content

ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലൂടെ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാള സിനിമയിലൂടെ ആണ് അഭിനയ രം​ഗത്ത് എത്തിയതെങ്കിലും തെലുങ്ക്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷാ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ നടനും നര്‍ത്തകനുമായ റംസാനൊപ്പം ഡാൻസ് ചെയ്യുന്ന പ്രിയയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 96 എന്ന തമിഴ്ചിത്രത്തിലെ കാതലേ കാതലേ എന്ന പ്രണയ ​ഗാനത്തിനൊപ്പമാണ് റംസാനും പ്രിയയും ചുടവടുവയ്ക്കുന്നത്. ഒരു മുറിക്കുള്ളിലാണ് ഗാന ചിത്രീകരണം. പ്രണയാർദ്രരായ താരങ്ങളെ വീഡിയോയിൽ കാണാൻ സാധിക്കും. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി കഴിഞ്ഞു.

[**https://www.instagram.com/reel/CgO-ElMAFlX/?utm_source=ig_embed&ig_rid=3a57253b-7294-48f6-9fdc-36fcaa8ab133**](https://www.instagram.com/reel/CgO-ElMAFlX/?utm_source=ig_embed&ig_rid=3a57253b-7294-48f6-9fdc-36fcaa8ab133)

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ താരമാണ് റംസാന്‍. മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ, അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു നായകൻ. ചിത്രത്തിൽ റംസാൻ അവതരിപ്പിച്ച രതിപുഷ്പം എന്ന ​ഗാനം ഏറെ ശ്രദ്ധനേടി. നിരവധി പേരാണ് ആ ​ഗാനത്തിന് ചുവടുവച്ച് കൊണ്ട് രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56466/now-the-video-of-priya-dancing-with-actor-and-dancer-ramsan-is-getting-attention)