---
title: "സ്കാനിങ്ങിനു ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് മഷൂറ, വീഡിയോ വൈറൽ "
english_title: "Mashura breaks down in tears after scanning, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56445/mashura-breaks-down-in-tears-after-scanning-video-goes-viral"
published_at: "2022-07-21T20:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d97008500a9_basheer.jpg"
keywords: []
---

# സ്കാനിങ്ങിനു ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് മഷൂറ, വീഡിയോ വൈറൽ 

> **Lead Summary:** ദിവസങ്ങൾക്ക് മുൻപാണ് ബഷീർ ബഷിയുടെ ഭാര്യ മഷൂറ ഗർഭിണിയാണ് എന്നുള്ള വിവരം പുറത്തുവന്നത്. ഇപ്പോഴിതാ ഇതിനു ശേഷം മഷൂറ പങ്കുവെച്ച വീഡിയോ വൈറൽ ആവുകയാണ്. ഗർഭിണിയാണ് എന്ന് അറിഞ്ഞശേഷം ആദ്യമായി സ്കാനിങ്ങിന് പോയ വിശേഷങ്ങൾ ആണ് താരം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

## Article Content

ദിവസങ്ങൾക്ക് മുൻപാണ് ബഷീർ ബഷിയുടെ ഭാര്യ മഷൂറ ഗർഭിണിയാണ് എന്നുള്ള വിവരം പുറത്തുവന്നത്. ഇപ്പോഴിതാ ഇതിനു ശേഷം മഷൂറ പങ്കുവെച്ച വീഡിയോ വൈറൽ ആവുകയാണ്. ഗർഭിണിയാണ് എന്ന് അറിഞ്ഞശേഷം ആദ്യമായി സ്കാനിങ്ങിന് പോയ വിശേഷങ്ങൾ ആണ് താരം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആശുപത്രിയിൽ നിന്നും കരഞ്ഞു കൊണ്ടാണ് താരം ഇറങ്ങുന്നത്. എന്നാൽ വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നത് ഈ കരച്ചിൽ നല്ലതാണ് എന്നാണ്.

അതിന് കൃത്യമായ കാരണവും ഉണ്ട്. കുഞ്ഞിൻറെ ഹൃദയം ഇടുപ്പ് ആദ്യമായി കേട്ടതിന്റെ സന്തോഷത്തിലാണ് മഷൂറ കരയുന്നത്. ഏതൊരു സ്ത്രീക്കും ഇങ്ങനെയുള്ള വികാരം തോന്നുന്നത് സ്വാഭാവികമാണ് എന്ന് മലയാളികൾ പറയുന്നു.

കുടുംബം ഒന്നടങ്കം ആണ് ആശുപത്രിയിൽ പോയത്. ഇതിൻറെ വിശേഷങ്ങളും മറ്റും വീഡിയോയിൽ തന്നെ പങ്കുവെച്ചിട്ടുമുണ്ട്. ഈ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.

രണ്ടു ഭാര്യമാരെയും ഒരുപോലെ സ്നേഹിച്ചു ആണ് ബഷീർ മുന്നോട്ടുപോകുന്നത്. പല ആൾക്കാർക്കും ഇത് ഒരു അത്ഭുതമാണ്. എങ്ങനെ ഇത്ര സുഗമമായി കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു എന്ന് പലരും ബഷീറിനോട് പല ആവർത്തി ചോദിച്ചിട്ടുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ് ബഷീറിൻറെ രണ്ട് ഭാര്യമാരും. ഇടയ്ക്കിടെ വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഒരു വെബ്സീരീസും ബഷീറും കുടുംബവും ഒരുമിച്ച് അവതരിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56445/mashura-breaks-down-in-tears-after-scanning-video-goes-viral)