---
title: "അശ്ലീല ചോദ്യങ്ങളുമായി എത്തിയവര്‍ക്ക് മറുപടിയുമായി നീലിമ റാണി  "
english_title: "Neelima Rani answered those who came with vulgar questions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56436/neelima-rani-answered-those-who-came-with-vulgar-questions"
published_at: "2022-07-21T20:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d96649bf6a6_neelima_rani.jpg"
keywords: []
---

# അശ്ലീല ചോദ്യങ്ങളുമായി എത്തിയവര്‍ക്ക് മറുപടിയുമായി നീലിമ റാണി  

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി നീലിമ റാണി . തമിഴ് സീരിയലുകളിലാണ് നീലിമ സജീവമെങ്കിലും മലയാളികള്‍ക്കും പരിചിതയാണ് നീലിമ. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത അഹല്യയിലൂടെയാണ് മലയാള സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. 

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി നീലിമ റാണി . തമിഴ് സീരിയലുകളിലാണ് നീലിമ സജീവമെങ്കിലും മലയാളികള്‍ക്കും പരിചിതയാണ് നീലിമ. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത അഹല്യയിലൂടെയാണ് മലയാള സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. 

ഇപ്പോഴിതാ തന്നോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്ക് മറുപടിയുമായി നടി നീലിമ റാണി. സിനിമയിലും സീരിയലുകളിലുമെല്ലാം സജീവ സാന്നിധ്യമാണ് താരം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആസ്‌ക് മീ എനിത്തിംഗ് എന്നൊരു സെഷന്‍ നടത്തിയിരുന്നു നീലിമ.

പൊതുവെ താരങ്ങള്‍ ഇതുപോലെയുള്ള സെഷനുകള്‍ നടത്തുന്നതും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും പതിവാണ്. പല താരങ്ങളും നിരന്തരമായി ഇങ്ങനെ ആരാധകരുമായി സംവദിക്കാറുണ്ട്.

നീലിമയുടെ ആസ്‌ക് മീ എനിത്തിംഗിനും നല്ല പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിലര്‍ അശ്ലീല ചോദ്യങ്ങളുമായി എത്തുകയായിരുന്നു. ഇതിന് നീലിമ നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. ആരാധകരില്‍ നിന്നുമുള്ള അശ്ലീല ചോദ്യങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടിച്ച് മുനയൊടിച്ചിരിക്കുകയാണ് നീലിമ.

 

ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് നീലിമയുടെ ബ്രായുടെ സൈസ് എത്രയാണെന്നായിരുന്നു. ചുട്ടമറുപടി തന്നെ നീലിമ അയാള്‍ക്ക് നല്‍കുന്നുണ്ട്. ഞാന്‍ എന്തിന് നിങ്ങളോട് അത് പറയണം, നിങ്ങള്‍ വില്‍പ്പന നടത്താന്‍ പോകുന്നുണ്ടോ? എന്നായിരുന്നു നീലിമയുടെ മറുപടി.

പിന്നാലെ ഒരാള്‍ താരത്തോട് ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ എതാണെന്ന് ചോദിക്കുകയായിരുന്നു. ഈ വിവരദോഷിയ്ക്ക് ഞാന്‍ എന്ത് മറുപടിയാണ് നല്‍കേണ്ടതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. 

അശ്ലീല ചോദ്യങ്ങളുമായി വരുന്നവര്‍ക്ക് അവിടെ വച്ചു തന്നെ മറുപടി നല്‍കിയതിന് താരത്തിന് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. അതേസമയം കാലം ഇത്രയൊക്കെ മാറിയിട്ടും ഇത്തരം ചിന്താഗതിയുള്ളവര്‍ യാതൊരു മടിയും കൂടാതെ വിലസുന്നുണ്ടെന്ന വസ്തുത നിരാശപ്പെടുത്തുന്നതാണ്.

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം കമല്‍ഹാസന്‍ നായകനായ ദേവര്‍മകന്‍ എന്ന സിനിമയില്‍ ബാലതാരമായാണ് നീലിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് സിനിമകളിലും തുടര്‍ന്ന് സീരിയലിലുമൊക്കെ സജീവമായി മാറുകയായിരുന്നു. ഇപ്പോല്‍ സീരിയല്‍ ലോകത്താണ് താരം തിളങ്ങി നില്‍ക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56436/neelima-rani-answered-those-who-came-with-vulgar-questions)