---
title: "ഡാന്‍സ് റീല്‍സ് വൈറലായി; പെണ്‍കുട്ടിക്ക്  കിട്ടിയത് എട്ടിന്റെ പണി "
english_title: "Dance Reels Go Viral; Legal action against the girl"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56427/dance-reels-go-viral-legal-action-against-the-girl"
published_at: "2022-07-21T19:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d95f784ed3d_reels.jpg"
keywords: []
---

# ഡാന്‍സ് റീല്‍സ് വൈറലായി; പെണ്‍കുട്ടിക്ക്  കിട്ടിയത് എട്ടിന്റെ പണി 

> **Lead Summary:** സോഷ്യല്‍ മീഡിയ, പോസ്റ്റുകളില്‍ നിന്ന് മാറി റീല്‍സിന്‍റെ കാലത്തിലാണ്. വ്യത്യസ്തമായ എത്രയോ തരം റീല്‍സുകളാണ് ഓരോ ദിവസവും നാം കാണുന്നത്. ഇവയില്‍ ഡാന്‍സ് റീല്‍സുകള്‍ക്കുള്ള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്.

## Article Content

സോഷ്യല്‍ മീഡിയ, പോസ്റ്റുകളില്‍ നിന്ന് മാറി റീല്‍സിന്‍റെ കാലത്തിലാണ്. വ്യത്യസ്തമായ എത്രയോ തരം റീല്‍സുകളാണ് ഓരോ ദിവസവും നാം കാണുന്നത്. ഇവയില്‍ ഡാന്‍സ് റീല്‍സുകള്‍ക്കുള്ള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്.

ഇത്തരത്തിലുള്ള ഡാൻസ് റീല്‍സ് ( Dance Reels ) പുതുമയുള്ളതാക്കാൻ ഇത് ചെയ്യുന്നവരെല്ലാം ശ്രമിക്കാറുണ്ട്. തിരക്കുള്ള റോഡുകളിലോ മാര്‍ക്കറ്റിലോ ആള്‍ക്കൂട്ടത്തിന് നടുവിലോ സ്കൂളിലോ കോളേജിലോ എല്ലാം വച്ച് റീല്‍സ് ( Instagram Reels ) ചിത്രീകരിക്കുന്നവരുണ്ട്.

എന്നാല്‍ ചിലയിടങ്ങളിലെങ്കിലും വീഡിയോ ചിത്രീകരിക്കുമ്പോള്‍ അതിന് പ്രത്യേകം അനുവാദം തേടേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കാം. അത്തരമൊരു സംഭവമാണ് ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

[**https://twitter.com/i/status/1549731578431119360**](https://twitter.com/i/status/1549731578431119360)

ഹൈദരാബാദ് മെട്രോയില്‍ നിന്ന് ഡാൻസ് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. മെട്രോയ്ക്ക് അകത്തുനിന്ന് തമിഴ് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. പിറകിലായി യാത്രക്കാരെയും കാണാം. ഈ റീല്‍സ് വൈറലായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

മെട്രോയ്ക്ക് അകത്ത് ഇത്തരത്തില്‍ റീല്‍സെടുക്കാൻ പെണ്‍കുട്ടിക്ക് ആരാണ് അനുവാദം നല്‍കിയതെന്നും ഇതെല്ലാം യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ്, ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ ഡാൻസ്- പാട്ട് പോലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് ശല്യമാകുന്നതെന്നും അത് തിരക്കുപിടിച്ച നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനേ സഹായിക്കൂവെന്നും വാദിച്ച് മറുവിഭാഗവും രംഗത്തെത്തി.

എന്തായാലും ഇതിനിടെ പെണ്‍കുട്ടിക്കെതിരെ ആരോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56427/dance-reels-go-viral-legal-action-against-the-girl)