logo

അയാളുമായി കൂടുതല്‍ തമാശകള്‍ നിര്‍ത്തികൂടെ......നിന്റെ ജീവിതം നശിപ്പിക്കും വിമര്‍ശനങ്ങളെ കുറിച്ച് അനു

Published at Nov 26, 2020 03:02 PM അയാളുമായി കൂടുതല്‍ തമാശകള്‍ നിര്‍ത്തികൂടെ......നിന്റെ ജീവിതം നശിപ്പിക്കും വിമര്‍ശനങ്ങളെ കുറിച്ച് അനു

സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് അനുകുട്ടി, സഹതാരത്തിന്റെ വേഷങ്ങളിൽ കൂടിയാണ് അനുകുട്ടി സീരിയലുകളിൽ തിളങ്ങിയത്, നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ഡിഗ്രിക്ക് പഠിക്കാൻ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. പിന്നീട് പഠനവും അഭിനയവും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കാത്തത് കൊണ്ട് അനുവിന് ഫാഷൻ ഡിസൈനിങ്ങിൽ ചേരേണ്ടി വന്നു.  

കഴിഞ്ഞ ഏഴുവർഷമായി അനുമോൾ സ്‌ക്രീനിൽ തിളങ്ങുന്നുണ്ട്.സീരിയലുകളിൽ കൂടി തുടങ്ങിയ താരമിപ്പോൾ നിരവധി റിയാലിറ്റി ഷോകളിലും സാന്നിധ്യമാണ്, ഫ്ളവേഴ്സിലെ സ്റ്റർമാജിക്കിലെ അനുമോളുടെ കുറുമ്പ് പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്.


സ്റ്റാർ മാജിക്കിൽ കൂടിയാണ് അനുമോളെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയത്, പ്രോഗ്രാമിൽ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും കൊട്ടിഘോഷിച്ചു, മിക്കപ്പോഴും സ്റ്റാർ മാജിക്കിലെ വിഷയമാണ് ഇവരുടെ പ്രണയം, ഇപ്പോൾ അതിനെകുറിച്ച് അനുമോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്, പ്രോഗ്രാമിൽ പറയുന്ന പോലെ ഞാനും തങ്കച്ചൻ ചേട്ടനും തമ്മിൽ പ്രണയം ഒന്നുമില്ല, അദ്ദേഹം എനിക്ക് സഹോദരനെ പോലെയാണ്, ഷോയിൽ വെറുതെ ക്രിയേറ്റ് ചെയ്തൊരു സ്റ്റോറി മാത്രമാണ് അതെന്നു അനു പറയുന്നു.

എന്റെ നാട്ടുകാരനാണ് തങ്കച്ചൻ ചേട്ടൻ, സ്റ്റർമാജിക്കിലെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഞങ്ങൾ തമ്മിലുള്ള പ്രണയകഥ, അതൊരു ഓൺസ്‌ക്രീൻ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്. ‘തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും..’ എന്നൊക്കെ പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു.


ഒരു വാലന്റൈൻസ് ഡേ എപ്പിസോഡിൽ ഓഡിയൻസിനിടയിൽ ഒരു പയ്യൻ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്നു. ആ എപ്പിസോഡിൽ അത് രസകരമായി ചെയ്തു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോൾ, ‘തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇൻസ്റ്റഗ്രാം ഞങ്ങൾ പൂട്ടിക്കും…’ എന്നൊക്കെ മെസേജുകൾ വന്നു.

മറ്റു ചിലരുടെ ഉപദേശം വേറെയാണ്, ‘നിന്നെക്കാൾ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകൾ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയിൽ ദോഷം ചെയ്യും. കല്യാണം കഴിക്കാൻ ആരും വരില്ല…’ എന്നൊക്കെയാണ് അവരുടെ ആവലാതി. എന്ന് താരം പറയുന്നു.എന്റെ വീട്ടുകാർക്ക് അതിൽ യാതൊരു പ്രശനവും ഇല്ല, തങ്കച്ചൻ ചേട്ടന് ഞാൻ അനിയത്തികുട്ടിയെ പോലെയാണ്, എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചൻ ചേട്ടനോട് ഉണ്ട് എന്ന് അനുമോൾ പറയുന്നു.


Anukutty is a familiar face to the audience through his serials

Related Stories
ചുവപ്പില്‍  തിളങ്ങി  വീണ നായര്‍  ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Dec 28, 2020 12:30 PM

ചുവപ്പില്‍ തിളങ്ങി വീണ നായര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ....

Read More >>
രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

Dec 28, 2020 11:57 AM

രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

പൊന്നമ്പിളി എന്ന സീരിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രാഹുൽ രവി വിവാഹിതനായി....

Read More >>
Trending Stories