---
title: "സദാചാരം എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ മനുഷ്യനാണ്; അലൻസിയർ"
english_title: "Man himself invented the word morality; Alencier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56375/man-himself-invented-the-word-morality-alencier"
published_at: "2022-07-21T15:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d928f736125_ALISIYAR.jpg"
keywords: []
---

# സദാചാരം എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ മനുഷ്യനാണ്; അലൻസിയർ

> **Lead Summary:** സദാചര വാദത്തിനെതിരെ നടൻ അലൻസിയർ. ഏറ്റവും പുതിയ ചിത്രത്തിൻ്റെ പ്രേമോഷനുമായി ബന്ധപ്പെട്ട് ‍ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ സംസാരിച്ചത്. സദാചാരം എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ മനുഷ്യനാണ്.

## Article Content

സദാചര വാദത്തിനെതിരെ നടൻ അലൻസിയർ. ഏറ്റവും പുതിയ ചിത്രത്തിൻ്റെ പ്രേമോഷനുമായി ബന്ധപ്പെട്ട് ‍ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ സംസാരിച്ചത്. സദാചാരം എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ മനുഷ്യനാണ്.

ദെെവം മനുഷ്യനെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയപ്പോഴാണ് സദാചാരം എന്ന വാക്കിന് പ്രസക്തി തുടങ്ങിയത്. അന്ന് മുതലാണ് വസ്ത്രം മനുഷ്യൻ ഉപയോ​ഗിച്ച് തുടങ്ങിയത്. മൃ​ഗങ്ങൾ വസ്ത്രം ഉപയോ​ഗിക്കുന്നില്ലെന്നും അവർക്ക് അതിന്റെ ആവശ്യമില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

എന്ന് നിങ്ങൾ നിങ്ങളുടെ വസ്ത്രം ഉപേക്ഷിക്കുന്നുവോ അന്ന് നിങ്ങൾ സത്യ സന്ധരാകും എന്നും അദ്ദേഹം പറഞ്ഞു. മൊബെെൽ ഫോൺ കെെയ്യിലുള്ള കൊണ്ടാണ് ലോകത്ത് ബലാത്സം​ഗങ്ങൾ കുറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്ത് കാണണം, കണ്ടേണ്ട എന്ന് തിരുമാനിക്കുന്നത് ഒരോരുത്തരുടെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ യുവ തലമുറയ്ക്ക് അതിനെപ്പറ്റി അറിയുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. ഷക്കിലയുടെ സിനിമ കണണോ അതോ അരവിന്ദിന്റെ സിനിമ കണണോ എന്ന് അവരവർക്ക് തന്നെ തീരുമാനിക്കാനാകുമെന്നും, അതുകൊണ്ട് സിനിമ എന്നത് ബാധിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56375/man-himself-invented-the-word-morality-alencier)