---
title: "ലക്ഷ്മിപ്രിയ വെറുതെ തുപ്പിയതല്ല, അതിന് വ്യക്തമായ കാരണമുണ്ട്; വെളിപ്പെടുത്തലുമായി  ലക്ഷ്മിപ്രിയ "
english_title: "Lakshmipriya didn't just spit and there was a clear reason for it; Lakshmpriya with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56366/lakshmipriya-didnt-just-spit-and-there-was-a-clear-reason-for-it-lakshmpriya-with-revelation"
published_at: "2022-07-21T15:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d92123bf3d6_LAKSHMI_PRIYA.jpg"
keywords: []
---

# ലക്ഷ്മിപ്രിയ വെറുതെ തുപ്പിയതല്ല, അതിന് വ്യക്തമായ കാരണമുണ്ട്; വെളിപ്പെടുത്തലുമായി  ലക്ഷ്മിപ്രിയ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. നിരവധി ജനപ്രിയ സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. നിരവധി ജനപ്രിയ സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം.

100 ദിവസമാണ് താരം വീട്ടിനകത്ത് ചിലവഴിച്ചത്. അതേസമയം പരിപാടിയിലെ സഹമത്സരാർത്ഥി ആയിരുന്ന വിനയ് മാധവ് എന്ന വ്യക്തിക്കെതിരെ താരം തുപ്പിയത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

> ഇപ്പോൾ തുപ്പുവാനുള്ള കാരണം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ലക്ഷ്മി പ്രിയ. “എനിക്ക് തുപ്പണം എന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി. അല്ലാതെ തുപ്പൽ ഞാൻ കുടിച്ചിറക്കാറില്ല. തുപ്പൽ വന്നാൽ തുപ്പുക തന്നെ ചെയ്യും. അതാണ് എല്ലാവരും ചെയ്യാറുള്ളത്. അതുതന്നെയാണ് ഞാനും ചെയ്തിട്ടുള്ളത്. തല്ലണം എന്ന് തോന്നിയാൽ ചിലപ്പോൾ തല്ലും” – ലക്ഷ്മി പ്രിയ പറയുന്നു. അതേസമയം തുപ്പാൻ തോന്നുന്ന കാര്യങ്ങൾക്ക് ആരും ഇടയാക്കരുത് എന്നും താരം കൂട്ടിച്ചേർക്കുന്നു.

> ബിഗ് ബോസ് വീട്ടിലെ പൂച്ച സന്യാസികളെ കുറിച്ചും താരം പറയുന്നു. “ഹൗസിൽ ഞാൻ ആരുടെയും പിന്നാലെ ചുറ്റിതിരിഞ്ഞു കൊണ്ടല്ല നൂറു ദിവസം പൂർത്തിയാക്കിയത്. ഞാനൊരു ഒറ്റയാൾ പോരാളി ആയിരുന്നു. എന്നെ ഇഷ്ടപ്പെടുന്നവരുടെ വോട്ടുകൊണ്ട് മാത്രമാണ് ഞാൻ 100 ദിവസം അവിടെ തികച്ചത്.

11 തവണ എവിക്ഷൻ ഞാൻ നേരിട്ടുണ്ട്. എന്നെപ്പോലെ ചവിട്ടി അരയ്ക്കപ്പെട്ട മറ്റൊരു സ്ത്രീയും ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ ഒരാൾക്ക് വേണ്ടിയും അടിമ പണി ചെയ്തിട്ടില്ല. ഞാൻ 100 ദിവസം നിന്ന് തോറ്റിട്ടില്ല ഇറങ്ങിപ്പോന്നത്. നാലാം സ്ഥാനമാണ് ആഗ്രഹിച്ചത്, അത് കിട്ടുക തന്നെ ചെയ്തു” – ലക്ഷ്മി പ്രിയ പറയുന്നു.

> “ആരായിരുന്നു പൂച്ച സന്യാസികൾ എന്നും അവർ എന്തൊക്കെയാണ് ചെയ്തുകൂട്ടിയത് എന്നും കേരളത്തിലെ മുഴുവൻ ആളുകളും കണ്ടതാണ്. മദ്യത്തിനും മയക്കുമരുന്നിനും സിഗരറ്റിനും എതിരെ സംസാരിച്ച ഒരു വ്യക്തി ഫിനാലെ കഴിഞ്ഞ് കർട്ടൻ വീണപ്പോൾ എന്താണ് ചെയ്തത് എന്ന് ഞാൻ കണ്ടതാണ്. അതിനുള്ള തെളിവുകൾ എൻറെ കയ്യിൽ ഉണ്ട്” – ലക്ഷ്മി പ്രിയ പറയുന്നു. അതേസമയം പൂച്ച സന്യാസിയുടെ ആ വീഡിയോ താൻ പുറത്തുവിടും എന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56366/lakshmipriya-didnt-just-spit-and-there-was-a-clear-reason-for-it-lakshmpriya-with-revelation)