---
title: "കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്, അനാർക്കലി "
english_title: "Actress Anarkali's words about breakup are becoming social viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56328/actress-anarkalis-words-about-breakup-are-becoming-social-viral"
published_at: "2022-07-21T13:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d90192932bb_ANARKKALI_MARAKKAR.jpg"
keywords: []
---

# കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്, അനാർക്കലി 

> **Lead Summary:** ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനാർക്കലി മരക്കാർ . സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം . അതുകൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ എല്ലാം വളരെയേറെ പെട്ടന്നാണ് ശ്രദ്ധനേടാറുള്ളത് . ഇപ്പോഴിതാ അത്തരത്തിലൊരു അഭിമുഖമാണ് വൈറലാകുന്നത് .

## Article Content

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനാർക്കലി മരക്കാർ . സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം . അതുകൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ എല്ലാം വളരെയേറെ പെട്ടന്നാണ് ശ്രദ്ധനേടാറുള്ളത് . ഇപ്പോഴിതാ അത്തരത്തിലൊരു അഭിമുഖമാണ് വൈറലാകുന്നത് .

ബ്രേക്കപ്പിനെപ്പറ്റി നടി അനാർക്കലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ വെെറലായി മാറുന്നത്. ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നും അനാര്‍ക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും.

ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു. അന്ന് കാമുകന്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും അവർ പറ‍ഞ്ഞു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നെന്നും അനാർക്കലി പറഞ്ഞു. എന്നാൽ പീന്നിട് അതിൽ നിന്ന് പുറത്ത് വന്നെന്നും ഇപ്പോൾ താൻ ഒന്നു കൂടി ചിന്തിക്കുമെന്നും അവർ പറഞ്ഞു.

എന്നാൽ വസ്ത്രധാരണത്തിൽ ഇടപെടാൻ വരുന്ന ആളെ ഇനി പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ, ‘ഓകെ ബായ് ‘ എന്നു താൻ പറയുമെന്നും അനാർക്കലി കൂട്ടിച്ചേർത്തു.

താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാർക്കലി, മുൻപ് ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. തനിക്കിപ്പോള്‍ പ്രേമമുണ്ടെന്നും. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാർക്കലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56328/actress-anarkalis-words-about-breakup-are-becoming-social-viral)