---
title: "കൂറ്റൻ പാറയിൽ ഈസിയായി ‌കയറി പ്രണവ്, വൈറലായി വീഡിയോ "
english_title: "Now a new video of Pranav is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56299/now-a-new-video-of-pranav-is-getting-attention"
published_at: "2022-07-21T11:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8eb31e6e88_pranav_mohanlal.jpg"
keywords: []
---

# കൂറ്റൻ പാറയിൽ ഈസിയായി ‌കയറി പ്രണവ്, വൈറലായി വീഡിയോ 

> **Lead Summary:** യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ മകൻ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. 'മല്ലു സ്പൈഡർമാൻ' എന്നാണ് ഈ വീഡിയോകൾ കണ്ട ചിലർ പ്രണവിനെ വിശേഷിപ്പിച്ചത്.

## Article Content

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ മകൻ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. 'മല്ലു സ്പൈഡർമാൻ' എന്നാണ് ഈ വീഡിയോകൾ കണ്ട ചിലർ പ്രണവിനെ വിശേഷിപ്പിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രണവ് തന്നെയാണ് വീഡിയോ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. കൂറ്റൻ പാറയിൽ വളരെ ഈസിയായി പ്രണവ് കയറുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

**

'മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക് ആണ്, അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു', എന്നിങ്ങനെയാണ് കമന്റുകൾ. നേരത്തെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്‍റെ വീഡിയോ വൈറലായിരുന്നു. 2017ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോ ആയിരുന്നു അത്.

[https://www.facebook.com/OriginalKBO/videos/732867511322049/?t=0**](https://www.facebook.com/OriginalKBO/videos/732867511322049/?t=0)

നേരത്തെയും സാഹസിക യാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിമാലയൻ വഴികളിലൂടെ ഒരു ബാ​ഗും തോളിൽ തൂക്കി യാത്രകൾ നടത്തുന്ന പ്രണവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56299/now-a-new-video-of-pranav-is-getting-attention)