---
title: "'ഈ വിഗ്ഗ് എത്ര രൂപയ ചേട്ടാ'; മറുപടിയുമായി മനോജ് കെ ജയൻ രംഗത്ത് "
english_title: "'How much is this wig bro'; Manoj K Jayan is here with the answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56290/how-much-is-this-wig-bro-manoj-k-jayan-is-here-with-the-answer"
published_at: "2022-07-21T10:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8e29a62ddc_manoj_k_jayan.jpg"
keywords: []
---

# 'ഈ വിഗ്ഗ് എത്ര രൂപയ ചേട്ടാ'; മറുപടിയുമായി മനോജ് കെ ജയൻ രംഗത്ത് 

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ . കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാൻ നടന് സാധിച്ചിട്ടുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

## Article Content

മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ . കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാൻ നടന് സാധിച്ചിട്ടുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

സമൂഹമാധ്യമങ്ങളിൽ സജീവമായ മനോജ് തന്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ട് മനോജ് കെ ജയൻ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

**

പിന്നാലെ പതിവ് പോലെ കമന്റുകളുമായി ആരാധകരും എത്തി. 'ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ'എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് രസകരമായി മറുപടിയും മനോജ് കെ ജയൻ നൽകി. 'എനിക്ക് കച്ചവടം ഇല്ല സോറി ', എന്നായിരുന്നു താരത്തിന്റെ മറുപടി.

[https://www.facebook.com/manojkjayanofficial/posts/596980105133359**](https://www.facebook.com/manojkjayanofficial/posts/596980105133359)

'മനോജേട്ട എങ്ങനെയാണ് ഈ ​ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്..ഞാൻ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി', എന്നാണ് മറ്റൊരു കമന്റ്. ഇതിന്, 'നമുക്ക് ശരിയാക്കാം', എന്നായിരുന്നു നടൻ മറുപടി നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56290/how-much-is-this-wig-bro-manoj-k-jayan-is-here-with-the-answer)