---
title: "ഒടുവിൽ  'കടുവ' കാണാൻ എത്തി  'കുറുവച്ചൻ' "
english_title: "Finally 'Kuruvachan' came to see 'kaduva' film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56285/finally-kuruvachan-came-to-see-kaduva-film"
published_at: "2022-07-21T10:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8ddc361966_kaduva.jpg"
keywords: []
---

# ഒടുവിൽ  'കടുവ' കാണാൻ എത്തി  'കുറുവച്ചൻ' 

> **Lead Summary:** തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് പൃഥ്വിരാജ് ചിത്രം 'കടുവ' പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു.

## Article Content

തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് പൃഥ്വിരാജ് ചിത്രം 'കടുവ' പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു.

ഇപ്പോഴിതാ ചിത്രം കാണാനായി ജോസ് കുരുവിനാക്കുന്നേൽ തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈരാറ്റുപേട്ടയിലെ സൂര്യ തിയറ്ററിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്.

അടിപൊളി സിനിമയാണെന്നും തിയറ്ററിൽ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്നും ഷോ കഴിഞ്ഞ ശേഷം അദ്ദേഹം പറയുന്നു. കടുവ സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കടുവ തിയറ്ററുകളിൽ എത്തിയത്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് റിലീസ് ദിവസം മുതൽ കടുവ കാഴ്ചവയ്ക്കുന്നത്.

ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56285/finally-kuruvachan-came-to-see-kaduva-film)