---
title: "'അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു'; വെളിപ്പെടുത്തലുമായി താരം രംഗത്ത്"
english_title: "'They're trying to kill me'; The actor is on the scene with the revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56270/theyre-trying-to-kill-me-the-actor-is-on-the-scene-with-the-revelation"
published_at: "2022-07-21T07:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8b7e9619f5_tanushree.jpg"
keywords: []
---

# 'അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു'; വെളിപ്പെടുത്തലുമായി താരം രംഗത്ത്

> **Lead Summary:** **സി**നിമയില്‍ തിരികെ വരാന്‍ ശ്രമിക്കുന്ന തനിക്കെതിരേ ശക്തമായ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്ന് നടി തനുശ്രീ ദത്ത. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിന് പിന്നിലെന്നും കടുത്ത മാനസിക സംഘര്‍ഷമാണ് താനനുഭവിക്കുന്നതെന്നും തനുശ്രീ പറയുന്നു.

## Article Content

**സി**നിമയില്‍ തിരികെ വരാന്‍ ശ്രമിക്കുന്ന തനിക്കെതിരേ ശക്തമായ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്ന് നടി തനുശ്രീ ദത്ത. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിന് പിന്നിലെന്നും കടുത്ത മാനസിക സംഘര്‍ഷമാണ് താനനുഭവിക്കുന്നതെന്നും തനുശ്രീ പറയുന്നു.

എന്തു തന്നെ വന്നാലും താന്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറയുന്ന തനുശ്രീ എല്ലാവരും തനിക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ അറിയണമെന്നും പറയുന്നു. മീ ടൂ കാമ്ബയിന്‍ ഇന്ത്യയില്‍ തുടക്കം കുറിച്ച വ്യക്തികളില്‍ ഒരാളാണ് തനുശ്രീ. നാനാപടേക്കറിനെതിരേയായിരുന്നു തനുശ്രീ ഉയര്‍ത്തുന്ന ആരോപണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/56270/theyre-trying-to-kill-me-the-actor-is-on-the-scene-with-the-revelation)