---
title: "ഞാനും ഭാര്യയും തമ്മില്‍ വലിയ വഴക്കുകളൊന്നും ഉണ്ടാകാറില്ല; അനൂപ് മേനോന്‍"
english_title: "Now Anoop Menon's new interview is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56249/now-anoop-menons-new-interview-is-going-viral"
published_at: "2022-07-20T22:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d835328823f_anoop_menon.jpg"
keywords: []
---

# ഞാനും ഭാര്യയും തമ്മില്‍ വലിയ വഴക്കുകളൊന്നും ഉണ്ടാകാറില്ല; അനൂപ് മേനോന്‍

> **Lead Summary:** നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. 

## Article Content

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. 

അനൂപ് മേനോന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയും അനൂപ് മേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ വാരം തീയറ്റര്‍ റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുകയാണ് അനൂപ് മേനോന്‍. ഒരു അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. 

പദ്മയിലെ രവി എന്ന കഥാപാത്രത്തിന് നേരെ വിപരീതസ്വഭാവമാണ് തന്റേതെന്ന് അനൂപ് മേനോന്‍ പറയുന്നു. 'ഒരു കാര്യവുമില്ലാത്ത നിസ്സാര സംഭവങ്ങളുടെ പേരിലാണ് ഞാന്‍ ദേഷ്യപ്പെടുക. ഇതിനൊക്കെ ദേഷ്യപ്പെടേണ്ടതുണ്ടോ എന്നുപോലും പലപ്പോഴും ചിന്തിക്കാറുണ്ട്. ദേഷ്യപ്പെടുമെന്ന് കരുതുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ മൗനം പാലിക്കാറേ ഉള്ളൂ.

ഞാനും ഭാര്യയും തമ്മില്‍ വലിയ വഴക്കുകളൊന്നും ഉണ്ടാകാറില്ല. ഉണ്ടായിട്ടുമില്ല. ചെറിയ ചില സൗന്ദര്യപ്പിണക്കങ്ങളേ ഉണ്ടായിട്ടുള്ളൂ. അതും ഒരു പത്തുപതിനഞ്ചു മിനുട്ട് നേരത്തേക്ക് മാത്രമേ നീണ്ടുനില്‍ക്കാറുള്ളൂ. അതിനിടയില്‍ ആരെങ്കിലുമൊരാള്‍ ഒത്തുതീര്‍പ്പാക്കിയിരിക്കും.' 

'പദ്മ'യിലെ രവി എന്താണെന്നുള്ളത് സിനിമയിലെ രണ്ടാം പകുതിയ്ക്ക് ശേഷമേ മനസ്സിലാക്കാന്‍ പറ്റൂ എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതാണ് ആ സമയത്ത് ഫ്ലാഷ് ബാക്കിലേക്ക് പോയത്. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഫ്ലാഷ് ബാക്കിലേക്ക് പോയത്.

അത് ബോധപൂര്‍വ്വമായി ചെയ്ത കാര്യമാണ്. ചില നേരങ്ങളില്‍ നമ്മുടെ തോന്നലുകളാണ് പ്രധാനപ്പെട്ട തീരുമാനങ്ങളായി മാറുന്നത്. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മേഘ്‌നയെ വില്ലത്തിയാക്കാനുള്ള തീരുമാനമെടുത്തതും അങ്ങനെയായിരുന്നു. ആ തീരുമാനത്തോട് എല്ലാവരും പിന്തുണ അറിയിച്ചിരുന്നു.' 

### Related Links & Sources
- [Original Story Source](https://moviemax.in/news/56249/now-anoop-menons-new-interview-is-going-viral)