---
title: "മലയാളത്തിലെ സൂപ്പർതാരം! പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ  കുട്ടി ആരാണെന്നറിയുമോ?"
english_title: "Malayalam superstar! Do you know who is this kid who is loved by the audience?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56222/malayalam-superstar-do-you-know-who-is-this-kid-who-is-loved-by-the-audience"
published_at: "2022-07-20T20:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8158e45e30_kalyani.jpg"
keywords: []
---

# മലയാളത്തിലെ സൂപ്പർതാരം! പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ  കുട്ടി ആരാണെന്നറിയുമോ?

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ വൈറൽ ആവാറുള്ളത്. തങ്ങളുടെ ഇഷ്ട താരങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് ചില മലയാളികൾക്ക്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ വൈറൽ ആവാറുള്ളത്. തങ്ങളുടെ ഇഷ്ട താരങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് ചില മലയാളികൾക്ക്.

ഇവരുടെ വിശേഷങ്ങൾ അറിയുവാനും പ്രേക്ഷകർക്ക് ഇതുകൊണ്ടുതന്നെ ഏറെ താൽപര്യം. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നതും അത്തരം ഒരു ചിത്രമാണ്.

മലയാളത്തിലെ ഉയർന്നുവരുന്ന ഒരു പ്രശസ്ത നടിയുടെ ചിത്രമാണ് ഇത്. ഈ നടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? നടിയുടെ അച്ഛനും, അമ്മയും, സഹോദരനും എല്ലാം സിനിമയിൽ സജീവം. സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെ സജീവമായ നടിയാണ് ഇത്. മലയാളത്തിലെ യുവ നടിമാർക്കിടയിലെ ശ്രദ്ധേയമുഖം.

സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായിക നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ ഉള്ളത്. മലയാളത്തിൽ സജീവമാണ് താരം ഇപ്പോൾ.

കല്ലുമാല എന്ന ചിത്രമാണ് താരം നായികയായി ഇപ്പോൾ പുറത്തിറങ്ങാൻ ഇരിക്കുന്നത്. ടോവിനോ തോമസ് ആണ് ചിത്രത്തിൽ നായകൻ. കല്യാണിയുടെ സഹോദരനാണ് സിദ്ധാർത്ഥ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56222/malayalam-superstar-do-you-know-who-is-this-kid-who-is-loved-by-the-audience)