---
title: "നെറുകയിൽ സിന്ദൂരം, കഴുത്തിൽ പൂമാലകൾ,  താരങ്ങളുടെ  ചിത്രങ്ങൾ വൈറലാകുന്നു "
english_title: "Amrita Suresh and Gopi Sundar's new pictures are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56166/amrita-suresh-and-gopi-sundars-new-pictures-are-going-viral"
published_at: "2022-07-20T15:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7cf1eabda9_amrutha_suresh_and_gopi_sundhar.jpg"
keywords: []
---

# നെറുകയിൽ സിന്ദൂരം, കഴുത്തിൽ പൂമാലകൾ,  താരങ്ങളുടെ  ചിത്രങ്ങൾ വൈറലാകുന്നു 

> **Lead Summary:** നിരവധി ആരാധകരുള്ള താരങ്ങളാണ് അമൃത സുരേഷും ​​ഗായിക ഗോപി സുന്ദറും . ഇരുവരും പ്രണയത്തിലാണ് എന്ന വാർത്ത വന്നതോടെ ഇരുവരെയും കുറിച്ചുള്ള ചർച്ചകളും വാർത്തകളുമാണ് സോഷ്യൽ മീഡിയ മുഴുവൻ . ഇരുവരും ഒരു മാസം മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന വിവരം സോഷ്യൽമീഡിയ വഴി തങ്ങളുടെ ആരാധകരെ അറിയിച്ചത്. 

## Article Content

നിരവധി ആരാധകരുള്ള താരങ്ങളാണ് അമൃത സുരേഷും ​​ഗായിക ഗോപി സുന്ദറും . ഇരുവരും പ്രണയത്തിലാണ് എന്ന വാർത്ത വന്നതോടെ ഇരുവരെയും കുറിച്ചുള്ള ചർച്ചകളും വാർത്തകളുമാണ് സോഷ്യൽ മീഡിയ മുഴുവൻ . ഇരുവരും ഒരു മാസം മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന വിവരം സോഷ്യൽമീഡിയ വഴി തങ്ങളുടെ ആരാധകരെ അറിയിച്ചത്. 

ഇപ്പോൾ ഇരുവരുടേയും പുതിയൊരു ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. നെറുകയിൽ സിന്ദൂരമണിഞ്ഞ് കഴുത്തിൽ പൂമാലകൾ ധരിച്ച് നിൽക്കുന്ന അമൃത സുരേഷും ​ഗോപി സുന്ദറുമാണ് ചിത്രത്തിലുള്ളത്. പഴനി മുരുകനുക്കു ഹരോ ഹര എന്ന തലക്കെട്ടോടെ ​ഗോപി സുന്ദറാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. 

ഫോട്ടോ ഞൊടിയിടയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകരിൽ ഏറെ പേരും കമന്റിലൂടെ ചോദിച്ചിരിക്കുന്നത്. 

ചിലർ ആശംസകളും നേരുന്നുണ്ട്. പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നാണ് ഗോപി സുന്ദർ അമൃതയുമായുള്ള പ്രണയം വെളിപ്പെടുത്തി കുറിച്ചത്.

അമൃതയും ​ഗോപി സുന്ദറും പ്രണയം വെളിപ്പെടുത്തിയപ്പോൾ ആരാധകർ അടക്കം അമ്പരപ്പിലായിരുന്നു. കാരണം ഇരുവരും തമ്മിൽ ഒരു പ്രണയം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56166/amrita-suresh-and-gopi-sundars-new-pictures-are-going-viral)