---
title: "നിത്യ മേനോൻ വിവാഹിതയാകുന്നു? റിപ്പോർട്ട്"
english_title: "Now the information is coming out that Nitya Menon is going to get married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56147/now-the-information-is-coming-out-that-nitya-menon-is-going-to-get-married"
published_at: "2022-07-20T14:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7bf63af2f0_nithya_menon.jpg"
keywords: []
---

# നിത്യ മേനോൻ വിവാഹിതയാകുന്നു? റിപ്പോർട്ട്

> **Lead Summary:** **മ**ലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ . വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്ക് വളരെയേറെ ആകാംഷയാണ് .

## Article Content

**മ**ലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ . വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്ക് വളരെയേറെ ആകാംഷയാണ് .

ഇപ്പോഴിതാ നിത്യ മേനോൻ വിവാഹിതയാകാൻ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വിവിധ ദേശീയമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലയാളത്തിലെ നടനുമായാണ് നിത്യയുടെ വിവാ​ഹം നടക്കാൻ പോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇതാരാണന്ന കര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ആകാശ ​ഗോ​പുരം, ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു.

ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകൾ ചെയ്ത് തുടങ്ങിയ നടി വൻ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56147/now-the-information-is-coming-out-that-nitya-menon-is-going-to-get-married)