logo

'അഭിനയമോ പ്രായമോ അവര്‍ക്ക് പ്രശ്നം അല്ല പറ്റാവുന്ന അത്രയും ശരീരം കാണിച്ചാല്‍ മതി' വെളിപ്പെടുത്തി താരം

Published at Nov 26, 2020 11:32 AM 'അഭിനയമോ പ്രായമോ അവര്‍ക്ക് പ്രശ്നം അല്ല പറ്റാവുന്ന അത്രയും ശരീരം കാണിച്ചാല്‍ മതി' വെളിപ്പെടുത്തി താരം

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സോന ഹെയ്‌ഡൻ. മലയാളത്തിൽ അടക്കം തെന്നിന്ത്യയിൽ സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങുന്ന നടിയാണ് സോന ഹെയ്‌ഡൻ.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെകാൾ സോന അഭിനയിച്ചത് ഗ്ലാമർ വേഷങ്ങളായതിനാൽ പിന്നീട് അത്തരം അവസരങ്ങളാണ് താരത്തിനെ തേടി ഏറെയും എത്തിയത്.ഗ്ലാമർ വേഷങ്ങളെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സോന ഇപ്പോൾ.

താൻ ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്ന ഒരു നടിയാണ് എന്നാണ് പലരുടെയും ധാരണയെന്നും അത് തിരുത്താൻ തന്നെ കൊണ്ട് കഴിയില്ലെന്നും പക്ഷേ ഇത്തരം വേഷങ്ങളിൽ താൻ എങ്ങനെയെത്തിയെന്ന് പലരും ചിന്തിക്കുന്നില്ലന്നും സോനാ പറയുന്നു.


അച്ഛൻ ഫ്രഞ്ച് സ്വദേശിയും അമ്മ തമിഴ് നാട് സ്വദേശിയുമായിരുന്നുവെന്നും പട്ടണി നിറഞ്ഞ കുടുംബത്തിൽ താൻ കൂടെ ജനിച്ചതോടെ അത് വർധിച്ചെന്നും സോന പറയുന്നു.താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ തന്നെയും കൊണ്ട് സംവിധായകൻ ചന്ദ്രശേഖർ സാറിന്റെ വീട്ടിൽ കൊണ്ടുപോയെന്നും തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കൊടുത്തില്ലെങ്കിൽ പട്ടണി കിടന്ന് മരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു.

എന്നാൽ താൻ ചെറിയ കുട്ടിയാണ് രണ്ട് കൊല്ലം കൂടി കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞെന്നും തുടർന്ന് വീട്ടിലെ ദാരിദ്ര്യം കൂടിയെന്നും സോന പറയുന്നു. അമ്മ അച്ഛനുമായി പിരിഞ്ഞെന്നും താൻ അച്ഛന്റെ ഒപ്പം നിന്നെനും സോന പറയുന്നു.

14 വയസ്സുള്ള താൻ സമ്പാദിക്കുന്ന 350 രൂപ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യമെന്നും പിന്നീട് പഠനവും കടയിലെ ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാതെ കൊണ്ട് ഇടയ്ക്ക് വെച്ച് പഠനം നിർത്തിയെന്നും ഇ തവണ സംവിധയകാൻ ചന്ദ്രശേഖർ സാറിനെ കണ്ടപ്പോൾ വാക്ക് പാലിച്ചു അജിത് നായകനായി അഭിനയിക്കുന്ന സിനിമയിൽ അവസരം ലഭിച്ചെന്നും സോന പറയുന്നു.


പിന്നീട് വിജയ് ചിത്രം ഷാജഹാനിൽ അഭിനയിക്കുമ്പോൾ അതിലെ നായിക തന്നെ സ്ഥിരമായി ഹരാസ്സ് ചെയ്‌തെന്നും താൻ പൊട്ടി കരയുന്നത് കണ്ട് വിജയ് സാർ അടുത്ത് വന്നിട്ട് നാളെ താനും അറിയപ്പെടുന്ന ഒരു നടിയാകും അപ്പോൾ നിങ്ങളുടെ കൂടെ അഭിനയിക്കുന്ന പുതിമുഖങ്ങളോട് ഇ രീതിയിൽ പെരുമാറരുതെന്നും തന്നോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമെന്നും 20 വർഷം സിനിമയിൽ സജീവമായ താൻ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ആരെയും ഇതുവരെ വേദനിപ്പിച്ചിട്ടില്ലന്നും സോന പറയുന്നു.

കുടുംബം പുലർത്താൻ വേറെ വഴി ഇല്ലാത്തതിനാൽ രജനി ചിത്രത്തിൽ പോലും ഐറ്റം ഡാൻസ് ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അത്യാവിശ്യം സാമ്പത്തിക വരുമാനം തനിക്കുണ്ടെന്നും ഇനിയും അത്തരം റോളുകൾ ചെയ്യാൻ താല്പര്യമില്ലന്നും സോന പറയുന്നു.


ഗ്ലാമർ വേഷം അഭിനയിക്കണം എന്നുള്ളത് കൊണ്ട് 200 ചിത്രത്തോളം ഒഴുവാക്കിയിട്ടുണ്ടെന്നും പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലിലുമാണ് നല്ല വേഷം തനിക്ക് ലഭിച്ചതെന്നും എന്നാൽ ഇപ്പോഴും ചിലർ കോളജ് വിദ്യാർത്ഥികളുടെ വേഷത്തിലേക്ക് തന്നെ കാസറ്റ് ചെയ്യാറുണ്ടെന്നും അതിൽ ഗ്ലാമർ വേഷം ചെയ്യണമെന്ന് പറയുന്നവർ തന്റെ പ്രായം പോലും നോക്കാറില്ലനും അത്തരക്കാരെ ചീത്ത പറഞ്ഞ് ഓടിക്കാറാണ് പാതിവ്,

അവർക്ക് താൻ വന്ന് ഗ്ലാമർ വേഷം ചെയ്തിട്ട് പോകട്ടെ എന്നതാണ് നിലപാട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിലാണെന്നും അതിനാൽ പ്രതിഫലം കുറവാണെങ്കിലും മലയാള സിനിമകളാണ് ഇഷ്ടമെന്നും താരം പറയുന്നു.

Sona Hayden is an actress who shines in glamorous roles in Malayalam and South Indian movies

Related Stories
ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

Dec 31, 2020 02:53 PM

ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക്...

Read More >>
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

Dec 31, 2020 01:17 PM

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ്...

Read More >>
Trending Stories