ഭാര്യയുടെ മുഴുവൻ സ്വർണവും മോഷണം പോയി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉണ്ണി രാജ്

ഭാര്യയുടെ മുഴുവൻ സ്വർണവും മോഷണം പോയി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉണ്ണി രാജ്
2022-07-20T11:36:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണി രാജ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത് മറിമായം എന്ന പരമ്പരയിലൂടെ ആണ് പ്രേക്ഷകർക്ക് ഇദ്ദേഹത്തെ കൂടുതൽ പരിചയം. എന്നാൽ ഏറെ നാളായി ഈ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. 

പരിപാടിയിൽ കാസർകോട് ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളെ ആയിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്. ഇതെല്ലാം തന്നെ വലിയ രീതിയിൽ കയ്യടി നേടിയത് ആയിരുന്നു. ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഇദ്ദേഹം. തൻറെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇദ്ദേഹം ഈ പരിപാടിയിലൂടെ തുറന്നു പറയുകയാണ്. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.



നാടക വേദികളിലൂടെ ആണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. പെണ്ണ് നോക്കുന്ന സമയത്ത് നാടകക്കാരൻ ആണ് എന്ന് പറയുന്നത് വലിയ പ്രശ്നമായിരുന്നു എന്നാണ് താരം കൂട്ടിച്ചേർക്കുന്നത്. പെയിൻറ് പണിക്കാരൻ ആണ് എന്ന് പറയുന്നതിനൊപ്പം നാടകവും ചെയ്യുന്നുണ്ട് എന്ന് അഭിമാനത്തോടെ അന്ന് പറയുമായിരുന്നു.

നല്ല ഒരു പെയിന്റർ ആണ് എന്നായിരുന്നു ഭാര്യയോട് അന്ന് പറഞ്ഞത്. കല്യാണം കഴിഞ്ഞ പിറ്റേദിവസം നാടകത്തിന് പോയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. കുടുംബം നന്നായി നോക്കുന്നത് കൊണ്ട് ഭാര്യ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്നും ഉണ്ണീരാജ് കൂട്ടിച്ചേർത്തു.



അതേസമയം ഭാര്യയുടെ സ്വർണ്ണം മോഷണം പോയ കഥയും താരം പറയുന്നുണ്ട്. കുഞ്ഞിന് ഒരുമാസം പ്രായമുള്ളപ്പോൾ ആയിരുന്നു സംഭവം നടക്കുന്നത്. താലിമാല അടക്കം മോഷണം പോയിരുന്നു. ഏകദേശം 20 പവൻ ആയിരുന്നു മോഷണം പോയത്.

താൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം നടക്കുന്നത് എന്നാണ് താരം പറയുന്നത്. കലാപരിപാടികൾ എല്ലാം നിർത്തി ഗൾഫിലേക്ക് പോകാം എന്ന് കരുതി പാസ്പോർട്ട് ഒക്കെ എടുത്ത സമയത്ത് ആണ് ഇത് സംഭവിക്കുന്നത്.

അങ്ങനെ അത് മുടങ്ങി. വീണ്ടും പെയിന്റിംഗ് പണിയുമായി ഇറങ്ങുകയായിരുന്നു. അത് ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീട് ആണ് ഭാര്യയ്ക്ക് താലിമാല ഒക്കെ വാങ്ങിക്കൊടുത്തത്. എന്നാൽ ആ കള്ളനെ ഇതുവരെ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.


Content Highlight: All his wife's gold was stolen; Unni Raj with a shocking revelation

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup