---
title: "സിനിമയിൽ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നു; ആരാധകരെ കൺഫ്യൂഷനിലാക്കി താരം "
english_title: "Taking a big break from cinema; The actor left the fans confused"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56093/taking-a-big-break-from-cinema-the-actor-left-the-fans-confused"
published_at: "2022-07-20T11:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7986f87565_ranveer_kapoor.jpg"
keywords: []
---

# സിനിമയിൽ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നു; ആരാധകരെ കൺഫ്യൂഷനിലാക്കി താരം 

> **Lead Summary:** ആരാധകരെ കൺഫ്യൂഷനിലാക്കി ബോളിവുഡ് താരം രൺബീർ കപൂർ. വിവാഹം കഴി‍ഞ്ഞ് അധികമാകുന്നതിന് മുൻപ് തന്നെ താൻ ഗർഭിണിയാണന്നുള്ള വിവരം ആലിയ വെളിപ്പെടുത്തുയിരുന്നു. ഇതിന് പിന്നാലെ ആലിയയ്ക്ക് ഇരട്ടക്കുട്ടികളാണൊയെന്ന ചോദ്യത്തിന് രൺബീർ നൽകിയ ഉത്തരമാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്.

## Article Content

ആരാധകരെ കൺഫ്യൂഷനിലാക്കി ബോളിവുഡ് താരം രൺബീർ കപൂർ. വിവാഹം കഴി‍ഞ്ഞ് അധികമാകുന്നതിന് മുൻപ് തന്നെ താൻ ഗർഭിണിയാണന്നുള്ള വിവരം ആലിയ വെളിപ്പെടുത്തുയിരുന്നു. ഇതിന് പിന്നാലെ ആലിയയ്ക്ക് ഇരട്ടക്കുട്ടികളാണൊയെന്ന ചോദ്യത്തിന് രൺബീർ നൽകിയ ഉത്തരമാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്.

തനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാൻ പോവുന്നത്, അതുപോലെ തന്നെ താൻ വലിയൊരു മിത്തോളജിക്കൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും സിനിമയിൽ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നുവെന്നും രൺബീർ മറുപടി നൽകി. രൺബീർ പറഞ്ഞത് പ്രകാരം ഇരട്ടക്കുട്ടികൾ എന്നുള്ളത് സത്യമായേക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.

ആലിയ ഗർഭിണിയായതോടെ തിരക്കിൽ നിന്നും മാറി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാൻ നടൻ തീരുമാനിച്ചത് കൊണ്ടാകും ബ്രേക്ക് എടുക്കുന്നു എന്ന് നടൻ വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വാദം.

ഇടവേള എടുക്കുന്ന സമയത്ത് മിത്തോളജിക്കൽ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പും നടത്തുമെന്നും റിപ്പോർട്ടുകളുണ്ട് ഈ വർഷം ഏപ്രിലിൽ വിവാഹിതരായ ആലിയ ഭട്ടും രൺബീർ കപൂറും കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ആലിയ അമ്മയാവാൻ പോവുകയാണെന്ന വാർത്ത ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56093/taking-a-big-break-from-cinema-the-actor-left-the-fans-confused)