കപ്പേളയിലെ ജെസ്സിയെ തിരഞ്ഞെടുക്കാൻ കാരണം

കപ്പേളയിലെ ജെസ്സിയെ തിരഞ്ഞെടുക്കാൻ കാരണം
Oct 16, 2021 10:39 PM | By Shalu Priya

കൊവിഡ് കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രകടനങ്ങള്‍ക്കു തന്നെയാണ് ഇത്തവണ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ ഏറെയും. ജയസൂര്യയെ ആണ് വെള്ളം: ദി എസൻഷ്യൽ ഡ്രിങ്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനായി തെരഞ്ഞെടുത്തത്

. കപ്പേള എന്ന ചിത്രത്തിലൂടെ അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തപ്പോൾ വെയിൽ എന്ന ചിത്രത്തിലൂടെ ശ്രീരേഖ മികച്ച സ്വഭാവ നടിയായി. ജീവിതത്തിൽ നിരവധി വിഷമ സന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്കരിച്ചതിനാണ് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

നിമിഷ സജയൻ, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു അന്ന മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മുസ്തഫയുടെ സംവിധാനത്തിൽ 2020 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് കപ്പേള. റോഷൻ മാത്യു, ശ്രീനാഥ് ഭാസി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം അതിന്റെ ആഖ്യാനശൈലിയിലും, കഥാപാത്രങ്ങളെ വെളിവാക്കുന്ന രീതിയിലും പുതുമ നിലനിർത്തി.

വയനാട്ടിലെ ഒരു ഗ്രാമത്തിലെ ജെസ്സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന കുടുംബത്തിലെ, കൂലിപ്പണിക്കാരനായ അച്ഛന്‍റെ മകളായ ജെസ്സി യാദൃശ്ചികമായി വിഷ്ണു എന്ന ചെറുപ്പക്കാരനുമായി ഫോണിൽ കൂടി അടുക്കുന്നു.

തനി നാട്ടിൻപുറത്തുകാരിയായ, സ്മാർട്ട് ഫോൺ ഇല്ലാത്ത, കടൽ കണ്ടിട്ടില്ലാത്ത ജെസ്സി തന്റെ കാമുകനെ ആദ്യമായി കണ്ടു പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഒറ്റയ്ക്ക് ഒരു ദിവസം കോഴിക്കോട് പട്ടണത്തിലേക്കു ബസ് കയറുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

The reason for choosing Jesse in the chapel

Next TV

Related Stories
കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Nov 28, 2021 11:30 PM

കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ബോളിവുഡ് താരവിവാഹത്തിന് മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നവതാരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും...

Read More >>
'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌  തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

Nov 28, 2021 11:15 PM

'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌ തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ മിക്ക താരങ്ങളുമായും സൗഹൃദം പുലര്‍ത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ പറയുകയാണ് പുതിയ...

Read More >>
നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍

Nov 28, 2021 12:09 PM

നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍

നിവിന്‍ ചേട്ടനൊപ്പം ഞാന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുമ്പോള്‍ ആണ് കനകം കാമിനി കലഹം എന്ന ചിത്രം വരുന്നത്. ഭാഗ്യം എന്നൊക്കെ പറയുന്നത് അതാണ്....

Read More >>
'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്

Nov 28, 2021 11:36 AM

'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്

മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ...

Read More >>
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തൊട്ടാല്‍ തീരുമാനമാകുമെന്ന് വിനായകന് നേരെ ഭീഷണി

Nov 28, 2021 11:02 AM

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തൊട്ടാല്‍ തീരുമാനമാകുമെന്ന് വിനായകന് നേരെ ഭീഷണി

ഇപ്പോഴിതാ അതിന് ശേഷം നടന്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലാകുകയാണ്. കമന്റ്‌ബോക്‌സില്‍ തെറിപ്പൂരമാണ്. മമ്മൂട്ടി നിലത്ത് കിടക്കുന്ന...

Read More >>
സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കു‍ഞ്ചാക്കോ ബോബൻ

Nov 27, 2021 10:45 PM

സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കു‍ഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ്...

Read More >>
Top Stories