---
title: "എല്ലാം തമാശയ്ക്ക് തുടങ്ങിയതായിരുന്നു,  പ്രിയങ്ക പറയുന്നു "
english_title: "It all started as a joke, says Priyanka"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56011/it-all-started-as-a-joke-says-priyanka"
published_at: "2022-07-19T20:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6cb6832d1d_priyanka_chopra.jpg"
keywords: []
---

# എല്ലാം തമാശയ്ക്ക് തുടങ്ങിയതായിരുന്നു,  പ്രിയങ്ക പറയുന്നു 

> **Lead Summary:** 40ാം പിറന്നാളിന്റെ ആഘോഷത്തിലാണ് ​ഗ്ലോബൽ സ്റ്റാറായ പ്രിയങ്ക ചോപ്ര. 2015 ൽ ബി​ഗ് സ്ക്രീനിൽ തിളങ്ങി നിൽക്കവെ അമേരിക്കയിൽ ഒരു ടെലിവിഷൻ സീരീസായ ക്വാണ്ടികോയിൽ അഭിനയിക്കാൻ പ്രിയങ്ക തീരുമാനിച്ചത് അന്ന് പലരുടെയും നെറ്റി ചുളിച്ചിരുന്നു. ഒരു സീരീസിന് വേണ്ട ഇത്രയധികം സമയവും ഇന്ത്യയിലെ പ്രൊജക്ടുകളും ഉപേക്ഷിക്കുന്നത് നടിയുടെ ബോളിവുഡ് കരിയറിനെ ബാധിക്കില്ലേയെന്നായിരുന്നു ഉയർന്നു വന്ന ചോദ്യം. 

## Article Content

40ാം പിറന്നാളിന്റെ ആഘോഷത്തിലാണ് ​ഗ്ലോബൽ സ്റ്റാറായ പ്രിയങ്ക ചോപ്ര. 2015 ൽ ബി​ഗ് സ്ക്രീനിൽ തിളങ്ങി നിൽക്കവെ അമേരിക്കയിൽ ഒരു ടെലിവിഷൻ സീരീസായ ക്വാണ്ടികോയിൽ അഭിനയിക്കാൻ പ്രിയങ്ക തീരുമാനിച്ചത് അന്ന് പലരുടെയും നെറ്റി ചുളിച്ചിരുന്നു. ഒരു സീരീസിന് വേണ്ട ഇത്രയധികം സമയവും ഇന്ത്യയിലെ പ്രൊജക്ടുകളും ഉപേക്ഷിക്കുന്നത് നടിയുടെ ബോളിവുഡ് കരിയറിനെ ബാധിക്കില്ലേയെന്നായിരുന്നു ഉയർന്നു വന്ന ചോദ്യം. 

ഹോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ കരിയറിലെ വിലപ്പെട്ട സമയവും നഷ്ടപ്പെടുമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ ആശങ്കകൾ പ്രിയങ്കയെ ബാധിച്ചില്ല. ക്വാണ്ടികോ അമേരിക്കയിൽ വൻ ഹിറ്റായി. പ്രിയങ്കയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തിരിഞ്ഞു നോക്കേണ്ട വന്നിട്ടില്ലാത്ത പ്രിയങ്കയ്ക്ക് ഹോളിവുഡിൽ നിന്നും നിരവധി ഓഫറുകളെത്തി. അമേരിക്കയിൽ സെൻസേഷണൽ താരമായി പ്രിയങ്ക മാറി. 

തന്റെ ജീവിത പങ്കാളിയെയും പ്രിയങ്ക അമേരിക്കയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. 2018 ലാണ് ​ഗായകൻ നിക് ജോനാസുമായി പ്രിയങ്ക വിവാഹം കഴിക്കുന്നത്. പ്രിയങ്ക ചോപ്രയ്ക്ക് 36ാം വയസ്സും നിക്കിന് 26 വയസ്സുമായിരുന്നു വിവാഹം കഴിക്കുമ്പോഴുള്ള പ്രായം. ഈ പ്രായ വ്യത്യാസം വലിയ തോതിൽ ചർച്ചയായിരുന്നു. 

നിക്കിന്റെ പ്രായക്കുറവ് മൂലം ഡേറ്റിം​ഗ് തുടങ്ങുന്ന സമയത്ത് താനത്ര കാര്യമാക്കിയിരുന്നില്ലെന്നാണ് പ്രിയങ്ക ചോപ്ര തന്നെ നേരത്തെ പറഞ്ഞത്.ഒരു അഭിമുഖത്തിലായിരുന്നു പ്രിയങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്. 'നിക്ക് എനിക്ക് സന്ദേശങ്ങളയക്കുന്ന സമയത്ത് ഞാനത്ര കാര്യമാക്കിയിരുന്നില്ല. എനിക്കപ്പോൾ 35 വയസ്സായിരുന്നു. വിവാഹം കഴിച്ച് കുട്ടികളാവണമെന്ന ചിന്തയിലായിരുന്നു ഞാൻ.

അവനാണെങ്കിൽ ഇരുപതുകളിലും. ഇതൊക്കെ അവനിപ്പോൾ വേണമെന്നാ​ഗ്രഹിക്കുന്ന കാര്യങ്ങളാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു' 'കുറച്ചു കാലത്തേക്ക് ഞാനങ്ങനെ കരുതി. അവനോടൊപ്പം ഒരുവേള പുറത്ത് പോവുന്നത് വരെ. പിന്നെ അവനേക്കാൾ ആശ്ചര്യകരമായി ഒന്നും തോന്നിയിട്ടില്ല. അവൻ സ്വയം ഉറപ്പുള്ള ഒരു മനുഷ്യനാണ്. വളരെ വിവേകമുള്ളവൻ. എന്റെ നേട്ടങ്ങളിലും സ്വപ്നങ്ങളിലും വളരെ സന്തോഷിക്കുന്നവൻ,' പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. 

കുറച്ചു നാളത്തെ ഡേറ്റിം​ഗിനുള്ളിൽ തന്നെ ഇരുവരും വിവാഹാതരാവാൻ തീരുമാനിക്കുകയായിരുന്നു. 2018 ഡിസംബർ ആഡംബര പൂർണമായ വിവാഹമാണ് നടന്നത്. ക്രിസ്ത്യൻ, ​ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തിയ നെറ്റ്ഫ്ലിക്സ് ഷോയിൽ പ്രിയങ്ക നിക്കുമായി തനിക്കുള്ള പ്രായ വ്യത്യാസത്തെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്.

നിക്കിനും എനിക്കും 10 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. പുതുതലമുറയിലെ ചില കാര്യങ്ങളിൽ നിക്ക് എന്നെ സഹായിക്കുന്നുണ്ട്. ടിക് ടോക് ഉപയോ​ഗിക്കാനും മറ്റും. എങ്ങനെയാണ് വിജയകരമായ ഒരു കരിയർ ഉണ്ടാക്കുകയെന്ന് ഞാൻ നിക്കിനെയും പഠിപ്പിക്കാറുണ്ടെന്നായിരുന്നു നെറ്റ്ഫ്ലിക്സിലെ റോസ്റ്റി​ഗ് ഷോയിൽ പ്രിയങ്ക തമാശ രൂപേണ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56011/it-all-started-as-a-joke-says-priyanka)