---
title: " മലയാളി പ്രേക്ഷകരുടെ  പ്രിയങ്കരി,  ചിത്രത്തിൽ കാണുന്ന താരത്തെ പിടികിട്ടിയോ?"
english_title: "Malayalee audience's favourite, actress caught the star seen in the film?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56005/malayalee-audiences-favourite-actress-caught-the-star-seen-in-the-film"
published_at: "2022-07-19T20:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6c6bb0328f_sneha_bar.jpg"
keywords: []
---

#  മലയാളി പ്രേക്ഷകരുടെ  പ്രിയങ്കരി,  ചിത്രത്തിൽ കാണുന്ന താരത്തെ പിടികിട്ടിയോ?

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. തങ്ങളുടെ ഇഷ്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളി പ്രേക്ഷകർ കാണാറുള്ളത്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. തങ്ങളുടെ ഇഷ്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളി പ്രേക്ഷകർ കാണാറുള്ളത്.

ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യം. മിക്ക താരങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. താങ്കളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ഇവർ ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു നടിയുടെ ചിത്രമാണ്. തെന്നിന്ത്യയിലെ തന്നെ പ്രശസ്ത നടിയാണ് ഇത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം താരം നായികയായി വിലയിസിട്ടുണ്ട്. മിക്ക സൂപ്പർ താരങ്ങളുടെ നായികയായും താരം എത്തിയിട്ടുണ്ട്.

മലയാളത്തിൽ ഒരുപക്ഷേ മമ്മൂട്ടിയുടെ നായികയായിട്ടായിരിക്കും താരത്തെ ആദ്യമായി പ്രേക്ഷകർ പരിചയപ്പെടുന്നത്. നിങ്ങൾക്ക് ആളെ പിടികിട്ടിയോ? 

സുഹാസിനി രാജാറാം നായിഡു എന്നാണ് ഈ നടിയുടെ ശരിക്കുള്ള പേര്. പക്ഷേ ഈ പേര് കേട്ടാൽ ആളുകൾക്ക് പെട്ടെന്ന് പിടി കിട്ടണമെന്നില്ല. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്നേഹ എന്ന നടിയാണ് ചിത്രത്തിൽ ഉള്ളത്.

സ്നേഹയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഇങ്ങനെ ഒരു നിലാ പക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56005/malayalee-audiences-favourite-actress-caught-the-star-seen-in-the-film)