---
title: "കബിര്‍ ഖാന്റെ സംവിധാനത്തില്‍ കാര്‍ത്തിക് ആര്യൻ, പുതിയ സിനിമ പ്രഖ്യാപിച്ചു"
english_title: "Karthik Aaryan has announced a new film directed by Kabir Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55930/karthik-aaryan-has-announced-a-new-film-directed-by-kabir-khan"
published_at: "2022-07-19T15:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d67a9896194_arya.jpg"
keywords: []
---

# കബിര്‍ ഖാന്റെ സംവിധാനത്തില്‍ കാര്‍ത്തിക് ആര്യൻ, പുതിയ സിനിമ പ്രഖ്യാപിച്ചു

> **Lead Summary:** കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കബിര്‍ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കുക. അടുത്ത വര്‍ഷമാകും കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.

## Article Content

കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കബിര്‍ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കുക. അടുത്ത വര്‍ഷമാകും കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.

കാര്‍ത്തിക് ആര്യന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭൂല്‍ ഭുലയ്യ 2' ആണ്. മെയ് 20ന് ആണ് ചിത്രം പ്രദര്‍ശനതതിന് എത്തിയത്. കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു 'ഭൂല്‍ ഭുലയ്യ' 2. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്‍തത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ. ആകാശ് കൗശികിന്‍റേതാണ് കഥ. ഛായാഗ്രഹണം മനു ആനന്ദ്.

കാര്‍ത്തിക് ആര്യന് പുറമേ തബു, കിയാര അദ്വാനിരാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് 'ഭൂല്‍ ഭുലയ്യ 2' എന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/55930/karthik-aaryan-has-announced-a-new-film-directed-by-kabir-khan)