---
title: "ഫീസ് വെറും 80 രൂപ മാത്രം ; മൊബൈല്‍ ആപ്പു വഴി ഡാന്‍സ് പഠിപ്പിക്കാന്‍ ഒരുങ്ങി ആശാ ശരത്ത്"
english_title: "The fee is just 80 rupees; Asha Sarath is ready to teach dance through mobile app"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55917/the-fee-is-just-80-rupees-asha-sarath-is-ready-to-teach-dance-through-mobile-app"
published_at: "2022-07-19T14:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d672185e57a_asha_sharath.jpg"
keywords: []
---

# ഫീസ് വെറും 80 രൂപ മാത്രം ; മൊബൈല്‍ ആപ്പു വഴി ഡാന്‍സ് പഠിപ്പിക്കാന്‍ ഒരുങ്ങി ആശാ ശരത്ത്

> **Lead Summary:** അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകിയുമാണ് ആശ ശരത്. തനിക്ക് ഡാന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പല വേദികളില്‍ വെച്ച് ആശ പറഞ്ഞിരുന്നു. അവാര്‍ഡ് ഷോകളിലും മറ്റും ആശയുടെ നൃത്തവും ഉണ്ടാവാറുണ്ട്.

## Article Content

അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകിയുമാണ് ആശ ശരത്. തനിക്ക് ഡാന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പല വേദികളില്‍ വെച്ച് ആശ പറഞ്ഞിരുന്നു. അവാര്‍ഡ് ഷോകളിലും മറ്റും ആശയുടെ നൃത്തവും ഉണ്ടാവാറുണ്ട്.

വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികള്‍ ആയ ശേഷം ആയിരുന്നു ആശ കരിയറില്‍ തിളങ്ങിയത്. അതൊരു നല്ല തുടക്കം തന്നെയായിരുന്നു. ഇപ്പോഴിതാ പ്രതിമാസം 80 രൂപയ്ക്ക് ഡാന്‍സ് അടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പുമായി എത്തുകയാണ് ആശ.

ഇതിലൂടെ ഡാന്‍സും മറ്റും പഠിക്കാന്‍ പ്രതിമാസം 80 രൂപയാണ് ഫീസ് ആയി ഇവര്‍ വാങ്ങുന്നത്. അതേസമയം ഫീസ് കൊടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ആശ ശരത്ത് സൗജന്യമായും ക്ലാസ് എടുക്കും. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ മൊബൈല്‍ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും.

കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നത്.

തുടക്കക്കാര്‍ക്കും പരിശീലനം നേടിയവര്‍ക്കും ഒരുപോലെ ആപ്പില്‍ നിന്ന് ക്ലാസുകള്‍ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകള്‍. ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രാണ ഇന്‍സൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്റെ അവതരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/55917/the-fee-is-just-80-rupees-asha-sarath-is-ready-to-teach-dance-through-mobile-app)